കന്യാകുമാരിയിലേക്കുള്ള ദേശീയപാതയിൽ മാർത്താണ്ഡം മേൽപ്പാലത്തിൽ കുഴി;പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

Last Updated:
രണ്ട് വർഷത്തിലേറെയായി പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നും ആരോപണം ഉണ്ട്.
1/8
 കന്യാകുമാരിയിലേക്കുള്ള ദേശീയപാതയിൽ മാർത്താണ്ഡം മേൽപ്പാലത്തിൽ കുഴി. ജില്ലയിലെ വെട്ടുവന്നിയിൽ കുഴിത്തുറ പാലം അവസാനിക്കുന്നതു മുതൽ പമ്മം തമിഴനാട് സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഡിപ്പോ വരെയുള്ള രണ്ടര കിലോമീറ്റർ ദൂരത്തിൽ 222 കോടി രൂപ ചെലവിട്ട് നിർമ്മിച്ച മേൽപ്പാലത്തിലാണ് കുഴി രൂപപ്പെട്ടത്.

advertisement
2/8
 ചൊവ്വാഴ്ച രാവിലെയാണ് മേൽപാലം ആരംഭിക്കുന്ന പമ്മം ഭാഗത്തെ മൂന്നാമത്തെ പില്ലറിന് സമീപത്ത് കൂഴി കാണാപ്പെട്ടത്. ഇത് കാരണം പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിർത്തിവച്ചു. ഇതോടെ രൂക്ഷമായ ഗതാഗത കുരക്കാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്. മാർത്താണ്ഡം മേൽപ്പാലത്തിലൂടെ അധിക ഭാരം കയറ്റി ലോറികൾ വാഹനങ്ങൾ കടത്തിവിടരുതെന്ന് പൊതു ജനങ്ങൾ വളരെ നാളായി ആവശ്വം ഉന്നയിച്ചിരുന്നു.

3/8
 തമിഴ്‌നാട്ടിലെ ആദ്യത്തെ ഇരുമ്പു മേൽപാലമാണ് മാർത്താണ്ഡം മേൽപ്പാലം. ഈ മേൽപ്പാലത്തിന് 112 കൂറ്റൻ തൂണുകളുണ്ട് (പില്ലറുകൾ). ഇതിൽ 21 തൂണുകൾ കോൺക്രീറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

4/8
 ബാക്കിയുള്ള തൂണുകളെല്ലാം ഇരുമ്പ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഗതാഗതത്തിന് തുറന്നതുമുതൽ പാലത്തിൻ്റെ ഗുണനിലവാരം മോശമാണെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതുവരെ ഒരു കേടുപാടുകളും ഉണ്ടായിരുന്നില്ല.

5/8
 എന്നാൽ അധിക ഭാരം കയറ്റി വാഹനങ്ങൾ പോകുന്നതിനാൽ ഇപ്പോൾ ചെറിയ വിള്ളലുകളും രൂപപ്പെട്ടു. അതേസമയം ഈ പ്രദേശത്ത് അപകടങ്ങളും പതിവാണ്.

6/8
 രണ്ട് വർഷത്തിലേറെയായി പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നും ആരോപണം ഉണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് റോഡിൻ്റെ മധ്യഭാഗത്ത് കോൺക്രീറ്റ് തകർന്ന് രണ്ട് മീറ്റർ വ്യാസമുള്ള കുഴി രൂപപ്പെട്ടത്.

7/8
 കന്യാകുമാരി ജില്ലയുടെ പ്രധാന പട്ടണമായ മാർത്താണ്ഡത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ജില്ലയിലെ പ്രമുഖ നേതാവും അന്നത്തെ കേന്ദ്ര സഹമന്ത്രിയുമായ പൊൻ. രാധാകൃഷ്ണൻ്റെ ശ്രമഫലമായി 2016 ജനുവരി 19 ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി 222 കോടിയുടെ മേൽപ്പാലത്തിന് തറക്കല്ലിട്ട ഫ്ളൈ ഓവർ 2018 നവംബർ 12-ന് തുറന്നു

8/8
 പാലത്തിൻ്റെ കേടുപാട് രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് , ഡിഎംകെ പ്രവര്ത്തകര് രംഗത്ത് വന്നതോടെ ബിജെപി പ്രവർത്തകരും സംഭവ സ്ഥലത്ത് എത്തി വാക്കുതർക്കമുണ്ടായി. പാലം നിർമാണത്തിൽ അഴിമതി നടന്നതായി ആരോപണം ഉന്നയിച്ചാണ് കോണ്ഗ്രസ് ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചത്.

Jana Nayagan| 'കുതിക്കുന്നതിന് മുൻപ് സിംഹം പോലും രണ്ടടി പിന്നോട്ട് മാറാറുണ്ട്'; വിജയ് ചിത്രം ജനനായകന്റെ റിലീസ് മാറ്റി
Jana Nayagan| 'കുതിക്കുന്നതിന് മുൻപ് സിംഹം പോലും രണ്ടടി പിന്നോട്ട് മാറാറുണ്ട്'; വിജയ് ചിത്രം ജനനായകന്റെ റിലീസ് മാറ്
  • തമിഴ് സൂപ്പർതാരം വിജയ് അഭിനയിച്ച 'ജനനായകൻ' റിലീസ് സെൻസർ സർട്ടിഫിക്കറ്റ് വൈകി മാറ്റിവച്ചു

  • മദ്രാസ് ഹൈക്കോടതി ജനുവരി 9ന് വിധി പറയാനിരിക്കെ റിലീസ് മാറ്റിയതായി അണിയറ പ്രവർത്തകർ അറിയിച്ചു

  • 500 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 5000 തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയെന്ന് നിർമാതാക്കൾ

View All
advertisement