കുട്ടികളെ ചേർത്തുപിടിച്ചും ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ കേട്ടും രാഹുൽ ഗാന്ധി
- Published by:Naseeba TC
- news18-malayalam
Last Updated:
വണ്ടൂർ വാണിയമ്പലം റേയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോം ഉദ്ഘാടന ചടങ്ങിനിടെ ആണ് വയനാട് എം.പി. രാഹുൽ ഗാന്ധി രണ്ട് കുട്ടികളെ വേദിയിലേക്ക് ക്ഷണിച്ച് കൂടെയിരുത്തിയത്.
കുട്ടികളാട് സംസാരിച്ചും സംശയങ്ങൾക്ക് മറുപടി നൽകിയും രാഹുൽ ഗാന്ധി. വണ്ടൂർ വാണിയമ്പലം റേയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോം ഉദ്ഘാടന ചടങ്ങിനിടെ ആണ് വയനാട് എം.പി. രാഹുൽ ഗാന്ധി രണ്ട് കുട്ടികളെ വേദിയിലേക്ക് ക്ഷണിച്ച് കൂടെയിരുത്തിയത്. വണ്ടൂർ ചെറുകോട് സ്വദേശിനിയും വിദ്യാർത്ഥിനിയുമായ ലിയ ഷാനവാസിന്റെ കോവിഡ് കാല രചനയായ " ഓക്കേയ്ഡ്" എന്ന നോവൽ രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു.
advertisement
വണ്ടൂർ വാണിയമ്പലം റെയിൽവേ സ്റ്റേഷൻ സെക്കന്റ് പ്ലാറ്റ്ഫോം ഉ ദ്ഘാടന ചടങ്ങിനെത്തിയ രാഹുൽ ഗാന്ധി വേദിയിലുടനീളം മുന്നാംക്ലാസുകാരി ഈഷയോടും നാലാം ക്ലാസുകാരി ഷംനയോടും കുശലം ചോദിക്കുന്ന തിരക്കിലായിരുന്നു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ ഈഷ തന്റെ അമ്മയുടെ നാടായ വണ്ടൂരിൽ രാഹുൽ ഗാന്ധി എത്തുന്നുണ്ടെന്നറിഞ്ഞ് എത്തിയതായിരുന്നു. അവിചാരിതമായാണ് സദസിലിരുന്ന ഈഷയേ രാഹുൽ വേദിയിലേക്ക് ക്ഷണിച്ചത്. ഭാവിയിൽ പോലീസാകണെമെന്ന ഈഷയുടെ ആഗ്രഹം പരാമർശിച്ചാണ് രാഹുൽ ഗാന്ധി പ്രസംഗം ആരംഭിച്ചത്.
advertisement
advertisement
advertisement
advertisement
ഡിഗ്രി വിദ്യാർത്ഥിനിയായ ലിയാ ഷാനവാസ് തന്റെ കോവിസ് കാല രചനയായ " ഓക്കേയ്ഡ്" നോവൽ അമേരിക്കൻ പ്രസിദ്ധീകരണമായ ' ദി സണിന് ' അയച്ചുകൊടുക്കുകയും തുടർന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതിഫലമായി ഒരു ലക്ഷം രൂപ ലഭിച്ചത് മുമ്പ് വലിയ വാർത്തയായിരുന്നു. ഈ നോവലാണ് രാഹുൽ ഗാന്ധി ചെറുകോട് പോരൂർ വനിതാ വായ്പ സഹകരണ സംഘം സിൽവർ ജൂബിലി ആഘോഷ ചടങ്ങിനിടെ പ്രകാശനം ചെയ്തത്. തുടർന്ന് ലിയയുടെ ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയാണ് രാഹുൽ ഗാന്ധി മടങ്ങിയത്.
advertisement
advertisement
advertisement
നിലമ്പൂർ മേഖലയിലെ വിവിധ ഊരുകളിൽ നിന്നായി 500 ലധികം ആദിവാസി ഗോത്ര വിഭാഗക്കാർ ആണ് സംഗമത്തിൽ പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസം നേടിയ വിനോദും ശ്യംജിതും മുതൽ കോളനിയിലെ സാധാരണ വീട്ടമ്മമാർ വരെ അവരുടെ പ്രശ്നങ്ങളും വിഷമങ്ങളും വേദിയിൽ പങ്ക് വെച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, വനാവകാശ നിയമം നടപ്പാക്കുന്നതിലെ പ്രതിസന്ധി, ബഫർ സോൺ വിജ്ഞാപനം ഉണ്ടാക്കിയ ആശങ്ക, വന്യജീവി ശല്യം,ആരോഗ്യ രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി പ്രളയ പുനരധിവാസ പ്രശ്നങ്ങൾ വരെ രാഹുലിന് മുൻപിൽ അവർ പങ്കുവെച്ചു.