വേദനയിൽ പങ്കുചേർന്ന് മമ്മൂട്ടിയും; ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി താരം

Last Updated:
ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്‍റെ പിതാവിനെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് നടന്‍ മമ്മൂട്ടി
1/5
 കോട്ടയം: കൊല്ലം കൊട്ടാരക്കരയിൽ ദാരുണമായി കൊല്ലപ്പെട്ട ഡോ. വന്ദ ദാസിന്റെ വീട്ടിലെത്തി നടൻ‌ മമ്മൂട്ടി. കോട്ടയം മുട്ടുച്ചിറയിലെ വീട്ടിലാണ് മമ്മൂട്ടിയെത്തിയത്. ഇന്ന് രാത്രി 8.15 ഓടുകൂടിയായിരുന്നു മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്.

advertisement
2/5
 ഏകദേശം പത്തു മിനിറ്റോളം അദ്ദേഹം വന്ദനയുടെ അച്ഛനൊപ്പം ചിലവഴിക്കുകയും ചെയ്തു. മമ്മൂട്ടിയെ കൂടാതെ ചിന്ത ജെറോം, നടന്‍ രമേഷ് പിഷാരടി എന്നിവരും വന്ദനയുടെ വീട്ടിലെത്തിയിരുന്നു.

3/5
 അതേസമയം വന്ദന ദാസിന്‍റെ മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. വീട്ടിൽ നടന്ന പൊതുദർശനത്തിൽ നാനാതുറകളിൽ നിന്ന് ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം വീട്ടിലെത്തിച്ചത്

4/5
 ബുധനാഴ്ച പുലർച്ചെയായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് ഡോ. വന്ദന കൊല്ലപ്പെട്ടത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകൻ സന്ദീപാണ് വന്ദനയെ ആക്രമിച്ചത്.

5/5
 വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. തുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിലേക്ക് നയിച്ചത്. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement