'പഞ്ചായത്ത് ഓഫീസ് പൂട്ടാതെ മദ്യപാന സദസ്;' ആരോപണവുമായി ബിജെപി; പോരുവഴിയിൽ പുതിയ പോര്
- Published by:Rajesh V
- news18-malayalam
Last Updated:
തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ വിവാദങ്ങൾ നിറഞ്ഞ പഞ്ചായത്താണ് പോരുവഴി. ഇവിടെ ഇടതു വലതു മുന്നണികളും ബിജെപിയും 5 സീറ്റുകൾ വീതം നേടി. എസ്ഡിപിഐക്ക് 3 സീറ്റുകളും ലഭിച്ചു. ഒടുവിൽ എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തി. (റിപ്പോർട്ട്- വി വി വിനോദ്)
കൊല്ലം പോരുവഴി പഞ്ചായത്തിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസ് അടയ്ക്കാതെ പോയതാണ് പുതിയ വിവാദം. ഓഫീസിനുള്ളിൽ ഇന്നലെ മദ്യപാനം നടന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്.
advertisement
എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തുകയും ഇതേ ബന്ധത്തിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡന്റിനെ കോൺഗ്രസ് പുറത്താക്കുകയും ചെയ്ത ഇടമാണ് പോരുവഴി.
advertisement
പ്രഭാതസവാരിക്കിറങ്ങിയവരാണ് പഞ്ചായത്ത് ഓഫീസ് തുറന്നു കിടക്കുന്നത് ആദ്യം കണ്ടത്. പ്രസിഡന്റിന്റെ മുറിയടക്കം തുറന്ന നിലയിലായിരുന്നു. ഫയലുകളുള്ള മുറികളും തുറന്നു തന്നെ ആയിരുന്നു.
advertisement
രാത്രി ഓഫീസിനുള്ളിൽ മദ്യപാനം നടന്നുവെന്നാണ് ബിജെപി ആരോപണം. എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് നാലേകാലോടെ ഓഫീസിൽ നിന്നു മടങ്ങിയെന്ന് പ്രസിഡന്റ് ബിനു മംഗലത്ത് പറഞ്ഞു.
advertisement
രണ്ട് ഓഫീസ് അസിസ്റ്റന്റുമാരാണ് പഞ്ചായത്തിലുള്ളത്. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ബിനു മംഗലത്ത് പറഞ്ഞു.
advertisement
മലനട ക്ഷേത്ര യോഗവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റിന്റെ കോലം കത്തിച്ചിരുന്നു.
advertisement
തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ വിവാദങ്ങൾ നിറഞ്ഞ പഞ്ചായത്താണ് പോരുവഴി. ഇവിടെ ഇടതു വലതു മുന്നണികളും ബിജെപിയും 5 സീറ്റുകൾ വീതം നേടി. എസ്ഡിപിഐക്ക് 3 സീറ്റുകളും ലഭിച്ചു. ഒടുവിൽ എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തി.
advertisement
എസ്ഡിപിഐയുടെ പിന്തുണ സ്വീകരിച്ചതിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡന്റിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അധികാരത്തിലെത്തിയതിന്റെ ആഘോഷമായി ഇന്നലെ ഭാഗമായി നിശാപാർട്ടി നടന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്.
advertisement