ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ ബിഡിജെഎസിനു പിന്നാലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപിയും. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ്. മത്സരിച്ച സീറ്റിൽ രമ്യ രവീന്ദ്രനെയാണ് ബി.ജെ.പി. സ്ഥാനാർത്ഥിയാക്കിയത്. ഇതിനെ തുടർന്ന് ബി.ഡി.ജെ.എസ്. സ്ഥാനാർത്ഥിയെ പിൻവലിക്കുകയാണെന്ന് അറിയിച്ചു. എന്നാൽ ബിഡിജെഎസിന്റെ സ്ഥാനാർത്ഥി മത്സരിക്കട്ടെ എന്നാണ് ബി.ജെ.പി. ജില്ലാ നേതൃത്വത്തിന്റെ നിലപാട്
കഴിഞ്ഞ തവണ ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ ബി.ഡി.ജെ.എസ്. സ്ഥാനാർഥിയായിരുന്നു ജനവിധി തേടിയത്. ഇത്തവണ ബി.ജെ.പി. പട്ടിക പ്രഖ്യാപനം വരുന്നതിനു മുമ്പ് സന്തോഷ് മാധവനെ സ്ഥാനാർഥിയെ നിശ്ചയിച്ച ബി.ഡി.ജെ.എസ്. മണ്ഡലത്തിൽ പ്രചരണവും ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പി. ഇവിടെ രമ്യ രവീന്ദ്രനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ ജില്ലയിലെ ബി.ജെ.പി. പ്രവർത്തകരും ബി.ഡി.ജെ.എസ്. പ്രവർത്തകരും ഒരുപോലെ ആശയക്കുഴപ്പത്തിലായി. തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവയ്ക്കുകയും ചെയ്തു
ആശയവിനിമയത്തിലെ പ്രശ്നങ്ങളാണ് മണ്ഡലത്തിൽ രണ്ടു സ്ഥാനാർത്ഥികൾ വരാൻ ഇടയാക്കിയത് എന്നാണ് ബി.ജെ.പി. നേതൃത്വം വ്യക്തമാക്കുന്നത്. ബി.ജെ.പി. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബി.ഡി.ജെ.എസ്. മത്സരരംഗത്ത് നിന്നും പിന്മാറുമെന്ന് ജില്ലാ പ്രസിഡന്റ് ജയേഷ് ന്യൂസ് 18നോട് പറഞ്ഞു. പ്രചരണം ആരംഭിച്ചശേഷം ബി.ജെ.പി. സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ ബി.ഡി.ജെ.എസ്. പ്രവർത്തകർക്ക് അമർഷമുണ്ട്. രമ്യ രവീന്ദ്രനെ ബി.ജെ.പി. സ്ഥാനാർഥി ആക്കിയതിൽ ബി.ജെ.പി. പ്രവർത്തകർക്കിടയിലും പ്രതിഷേധമുയർന്നിട്ടുണ്ട്. ഇതേതുടർന്നാണ് സന്തോഷ് മാധവനെ പിന്തുണയ്ക്കുമെന്ന് ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത് (പ്രതീകാത്മക ചിത്രം)