മണികണ്ഠന്‍റെ സ്വപ്നം യാഥാർഥ്യമായി: തന്റെ വലിയ ആരാധകനെ കാണാൻ ഒടുവിൽ മുഖ്യമന്ത്രി നേരിട്ടെത്തി
- Published by:Asha Sulfiker
- news18
Last Updated:
പൂർത്തിയായത് മണികണ്ഠന്റെ വർഷങ്ങൾ നീണ്ട സ്വപ്നം. ഭിന്നശേഷിക്കാരനായ മണികണ്ഠന് എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് (റിപ്പോർട്ട്- ഉമേഷ് ബാലകൃഷ്ണൻ)
മണികണ്ഠന് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മുഖ്യമന്ത്രിയെ കാണുക എന്നത്. 43 വയസുള്ള മണികണ്ഠൻ ജന്മനാ കിടപ്പാണ്. പരസഹായമില്ലാതെ നടക്കാൻ കഴിയില്ല.
advertisement
മണികണ്ഠൻ ഫെയ്സ് ബുക്ക് അക്കൗണ്ട് തുടങ്ങിയ കാലം മുതൽ പിണറായി വിജയനാണ് പ്രൊഫൈൽ പിക്ച്ചർ. വാട്സ് ആപ്പിലും പ്രൊഫൈൽ മുഖ്യമന്ത്രി തന്നെ.
advertisement
മണികണ്ഠന്റെ ആരാധന പാർട്ടിക്കാർ വഴി മുഖ്യമന്ത്രി അറിഞ്ഞു. അരുവിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഷാജുവാണ് മണികണ്ഠന്റെ ആഗ്രഹത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചത്. അങ്ങനെ ഒടുവിൽ മണികണ്ഠനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വീട്ടിലെത്തി.
advertisement
മണികണ്ഠന്റെ വർഷങ്ങളുടെ കാത്തിരിപ്പാണ് ഇതോടെ അവസാനിച്ചത്.മണികണ്ഠന് മുഖ്യമന്ത്രി ഒരു പുസ്കവും സമ്മാനിച്ച മുഖ്യമന്ത്രി പത്ത് മിനിട്ടോളം മണികണ്ഠനൊപ്പം ചെലവഴിച്ചു.
advertisement
നടക്കാൻ കഴിയാത്തതിനാൽ മണികണ്ഠൻ സ്കൂളിൽ പോയിട്ടില്ല. എന്നാൽ സ്വന്തം പ്രയത്നം കൊണ്ട് അക്ഷരങ്ങൾ പഠിച്ച് വായന ശീലമാക്കി. സോഷ്യൽ മീഡിയയിൽ സജീവമാണ് മണികണ്ഠൻ.
advertisement