കിണറ്റിൽ വീണ നായയെ ദിവസങ്ങൾക്കുശേഷം രക്ഷപ്പെടുത്തി ; ഭക്ഷണം കഴിക്കാതെ നായ ജീവൻ നിലനിർത്തിയത് അത്ഭുതകരമായി

Last Updated:
ഇത്രയും ദിവസം നായ എങ്ങനെ ഭക്ഷണം കിട്ടാതെ ജീവൻ നില നിർത്തി എന്നത് ആണ് അത്ഭുതം. (റിപ്പോർട്ട് - സി വി അനുമോദ്)
1/6
 ദിവസങ്ങൾ കിണറ്റിൻ കുടുങ്ങി കിടന്ന നായയെ രക്ഷപ്പെടുത്തി ഫയർ ഫോഴ്സ് സിവിൽ ഡിഫൻസ് അംഗങ്ങൾ. മലപ്പുറം നിലമ്പൂർ ചുങ്കത്തറ പഞ്ചായത്തിലെ  കളംകുന്ന് പ്രദേശത്ത് കോട്ടക്കകത്ത് ജിനു ജോസഫിൻ്റ ഉടമസ്ഥയിലുള്ള പറമ്പിലെ കിണറ്റിലാണ് നായ അകപ്പെട്ടത്.

advertisement
2/6
 ഉപയോഗശൂന്യവും ആൾമറയില്ലാത്തതും ആയ കിണറ്റിൽ വീണ നായ സമീപത്തുള്ള തോട്ടത്തിലേതാണ്.  ആഴ്ചകൾക്ക് മുമ്പാണ് നായയെ കാണാതായത് എന്ന് പ്രദേശവാസികൾ പറയുന്നു.

3/6
 നായയുടെ രോദനം കേട്ട സമീപവാസികൾ പല പ്രാവശ്യം കിണറിനു സമീപത്തെത്തിയെങ്കിലും, കിണറിൻ്റെ വക്കിൽ കയറിക്കിടന്ന നായയെ കണ്ടെത്താൻ സാധിച്ചില്ല.

4/6
 നിലമ്പൂർ ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഒ.കെ. അശോകൻ്റെ നിർദ്ദേശപ്രകാരം ഫയർ സ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങളെത്തിയാണ് നായയെ പുറത്തെടുത്തത്.

5/6
 ഇത്രയും ദിവസം നായ എങ്ങനെ ഭക്ഷണം കിട്ടാതെ ജീവൻ നില നിർത്തി എന്നത് ആണ് അത്ഭുതം. പുറത്തെടുത്തുവെങ്കിലും നായയുടെ സ്ഥിതി വളരെ മോശമാണ്.

6/6
 സിവിൽ ഡിഫൻസ് അംഗങ്ങളായ അംഗങ്ങളായ ബിബിൻ പോൾ, ഷംസുദ്ദീൻ കൊളക്കാടൻ, ശഹബാൻ മമ്പാട്, പ്രകാശൻ.കെ, അബദുൽ മജീദ്, സഫീർ മാനു, ഉണ്ണിരാജൻ, നജുമുദ്ദീൻ.ടി, ആഷിഖ്.ടി.പി. എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement