മാടായിപ്പാറ: കണ്ണൂരിൻ്റെ നിറങ്ങളുടെയും ചരിത്രത്തിൻ്റെയും മനോഹരഭൂമി.
- Published by:Warda Zainudheen
- local18
Last Updated:
വേനൽക്കാലത്ത്, ചരിവുകളിൽ സ്വർണ്ണ നിറത്തിലുളള പുല്ല് പുതക്കുന്ന, മഴക്കാലത്ത് പച്ച കോടിയെടുക്കുന്ന, അതേസമയം വസന്തത്തിൽ നീല കാട്ടുപൂക്കളണിയുന്ന അതിമനോഹരിയായ മാടപ്പാറ പ്രക്യതിയുടെ വിസ്മയമായി നിലക്കൊളളുന്നു.
കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മാടായിപ്പാറ, കാലാനുസൃതമായ പരിവർത്തനങ്ങൾക്ക് പേരുകേട്ട 700 ഏക്കറിലായി പരന്നുകിടക്കുന്ന പീഠഭൂമിയാണ്. വേനൽക്കാലത്ത്, ചരിവുകളിൽ സ്വർണ്ണ നിറത്തിലുളള പുല്ല് പുതക്കുന്ന, മഴക്കാലത്ത് പച്ച കോടിയെടുക്കുന്ന, അതേസമയം വസന്തത്തിൽ നീല കാട്ടുപൂക്കളണിയുന്ന അതിമനോഹരിയായ മാടപ്പാറ പ്രക്യതിയുടെ വിസ്മയമായി നിലക്കൊളളുന്നു.
advertisement
advertisement
ഈ പ്രദേശത്ത് പുരാതന ജൂത വാസത്തെക്കുറിച്ചു സൂചന നൽകുന്ന, വാൽ കണ്ണാടിയുടെ ആകൃതിയിലുള്ള ജൂതക്കുളവും, വാച്ച് ടവറുകളുടെ അവശിഷ്ടങ്ങളും കാണാം. ഈ ചരിത്ര സമ്പന്നത മാടായിപ്പാറയുടെ പ്രകൃതി സൗന്ദര്യത്തിന് ആഴം കൂട്ടുന്നു. തൊട്ടടുത്തായി പുരാതനമായ മാടായികാവ്, വടക്കുന്ന് ക്ഷേത്രം, പന്ത്രണ്ടാം നൂറ്റാണ്ടിൽ മാലിക് ബിൻ ദിനാർ പണികഴിപ്പിച്ച പള്ളിയും ജൂതക്കുളവുമെല്ലാം കാലാകാലങ്ങളായി പകർന്നു വരുന്ന സാംസ്കാരിക വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നു.
advertisement
advertisement


