മദ്യത്തിന് 90 രൂപ വരെ കൂടും; ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റാനും ആലോചന
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
560 രൂപയായിരുന്ന ജവാന് 600 രൂപയും നല്‍കണം. എംഎച്ച് ബ്രാന്‍ഡിയ്ക്ക് 950 ല്‍ നിന്നും 1020 ആയും ഓള്‍ഡ് മങ്ക് ലെജന്‍ഡിനു 2020 ല്‍ നിന്നും 2110 ആയും വില വര്‍ധിക്കും.
തിരുവനന്തപുരം: ഫെബ്രുവരി ഒന്നു മുതൽ സംസ്ഥാനത്തെ പുതുക്കിയ മദ്യവില പ്രാബല്യത്തില്‍ വരും. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധന. ഇതിനിടെ ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതു സംബന്ധിച്ച തീരുമാനം ഉടൻ പുറത്തുവരും.
advertisement
advertisement
advertisement
advertisement
advertisement