ആർ എസ് പിയും കോണ്‍ഗ്രസ്സും സിപിഎമ്മും മാറിമാറി വിജയിച്ച ചരിത്രമാണ് കൊല്ലത്തിനുള്ളത്. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള കൊല്ലം ലോക്സഭാ മണ്ഡലം കഴിഞ്ഞ പത്തുവര്‍ഷമായി യുഡിഎഫിനൊപ്പമാണ്. രണ്ടുലക്ഷത്തോളം വരുന്ന കശുവണ്ടി തൊഴിലാളികളും മത്സ്യത്തൊഴിലാളികളും സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. സാമുദായിക സംഘടനകളുടെ നിലപാടുകളും ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ പ്രധാനഘടകമാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാമണ്ഡലത്തിലും വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് LDF. ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലിനെ രംഗത്തിറക്കി പ്രചരണരംഗത്ത് മേൽക്കൈ നേടാൻ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്. എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളുടെ വോട്ടും കെ എന്‍ ബാലഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ലഭിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.