കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലെയും കണക്കെടുത്താൽ ബിജെപി ഒഴികെയുള്ള കക്ഷികൾക്കെല്ലാം പത്തനംതിട്ടയിൽ വോട്ടുകുറഞ്ഞു. കോൺഗ്രസിന്റെ വോട്ടുവിഹിതം 51.21 ശതമാനത്തിൽ നിന്ന് 42.07 ശതമാനത്തിലെത്തി. സിപിഎമ്മിന്റെ വോട്ട് വിഹിതം 37.26 ശതമാനത്തിൽ നിന്ന് 35.48 ആയി. അതേസമയം, ബിജെപിയുടേത് 7.06 ശതമാനത്തിൽ നിന്ന് 16.29 ശതമാനമായി ഉയർന്നു.
2009ൽ ബിജെപി സ്ഥാനാർഥി ബി രാധാകൃഷ്ണമോനോൻ നേടിയത് 56,294 വോട്ട്. 2014ൽ എം ടി രമേശ് പിടിച്ചത് 1,38,954 വോട്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വിഹിതത്തിൽ വർധനവുണ്ടായി. ഏഴു നിയമസഭാ മണ്ഡലങ്ങളിലായി 1,91,576 വോട്ടുകളാണ് ബിജെപി നേടിയത്. ശബരിമല വിഷയം ഇത്തവണ മണ്ഡലത്തിൽ അട്ടിമറി വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.