Popular Front Rally | കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളി; ഈരാറ്റുപേട്ടയില്‍ രാത്രി പൊലീസിനു നേരെ പ്രതിഷേധം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഈരാറ്റുപേട്ടയില്‍ പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധവുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍
കോട്ടയം: ആലപ്പുഴയില്‍ നടന്ന റാലിക്കിടെ വിദ്വേഷ മുദ്രവാക്യം വിളിച്ചതിനെതിരെയുള്ള പൊലീസ് നടപടിയില്‍ കോട്ടയം ഈരാറ്റുപേട്ട നഗരത്തില്‍ പ്രതിഷേധവുമായി പോപ്പുലര്‍ ഫ്രണ്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു പ്രതിഷേധം. പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രവാക്യം വിളിച്ച സംഭവത്തില്‍ ഈരാറ്റു പേട്ട സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി പോപ്പുലര്‍ ഫ്രണ്ട് രംഗത്തെത്തിയത്.
advertisement
advertisement
റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പേരിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലി നടത്തിയത്. കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയായിരുന്നു കൊച്ചു കുട്ടിയുടെ പ്രകോപനപരമായ മുദ്രവാക്യം ഉയര്‍ന്നത്. സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് ഒന്നും രണ്ടും പ്രതികള്‍. മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആളും പ്രതിയാവും.
advertisement
'അരിയും മലരും വാങ്ങിച്ച് വീട്ടില്‍ വാങ്ങി വെച്ചോളൂ.. ഒന്ന് കൂടെ മറന്നടാ..ഒന്ന് കൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ വാങ്ങി വെച്ചോടാ.. വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാര്‍. മര്യാദക്ക് ജീവിച്ചാല്‍ നമ്മുടെ നാട്ടില്‍ ജീവിക്കാം.. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ. മര്യാദക്ക് ജീവിച്ചില്ലേല്‍ നമുക്കറിയാം പണിയറിയാം.. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ.'...... എന്നിങ്ങനെയായിരുന്നു റാലിക്കിടെ ഉയര്‍ന്ന മുദ്രാവാക്യം.
advertisement
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മുദ്രവാക്യം വിളിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അതിനിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്തെത്തി. കുട്ടികള്‍ മുദ്രാവാക്യം വിളിക്കുന്നതും നിരോധിക്കേണ്ടതല്ലെയെന്ന ചോദ്യമാണ് കോടതി മുന്നോട്ടുവച്ചത്. കുട്ടികളെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാണ്.
advertisement