കേരളം ഇനി വൃത്തിയായിരിക്കട്ടെ... വൃത്തി 2025 ദേശീയ കോണ്‍ക്ലേവ് വിജയകരമായി സമാപിച്ചു
Last Updated:
ഏഴു മേഖലകളിലായി അറുപത് സെഷനുകളിൽ ഇരുനൂറോളം വിദഗ്ദ്ധരാണ് ആശയങ്ങൾ പങ്കുവയ്ക്കാൻ എത്തിയത്.
advertisement
കേരളത്തെ പൂർണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023 മാർച്ചിൽ 'മാലിന്യമുക്തം നവകേരളം' പ്രവർത്തന-പ്രചാരണ പരിപാടി ആരംഭിച്ചത്. ഇത് വഴി കേരളം കൈവരിച്ച മികച്ച നേട്ടങ്ങളും, വികസിപ്പിച്ച മാതൃകകളും, പരീക്ഷിച്ച് വിജയം കണ്ട സാങ്കേതിക വിദ്യകളും, നാടിന്റെ വൃത്തിക്കായി പണിയെടുത്ത വ്യക്തികളും, സംഘടനകളും തുടങ്ങിയവയെ എല്ലാം ഒന്നിച്ച് കൊണ്ടു വരികയാണ് കോൺക്ലേവിലൂടെ ലക്ഷ്യമിട്ടിരുന്നത്.
advertisement
advertisement
advertisement
ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കേരള ഖരമാലിന്യപരിപാലന പദ്ധതി, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, തിരുവനന്തപുരം കോർപ്പറേഷൻ, ദേശീയ തൊഴിലുറപ്പ് പദ്ധതി, കില, തിരുവനന്തപുരം സ്മാർട് സിറ്റി, അമൃത്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ഇൻഫർമേഷൻ കേരള മിഷൻ, ഇംപാക്ട് കേരള, കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.