വിദ്യാർത്ഥികളുടെ പിറന്നാളാഘോഷിക്കാൻ ബസിൽ കരിമരുന്ന് പ്രയോഗം; ടൂറിസ്റ്റ് ബസ് പിടിച്ചെടുത്തു
Last Updated:
സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ രണ്ടു ബാച്ചിലെ വിദ്യാർത്ഥികളുടെ ബസിന് മുകളിലാണ് അപകടം ക്ഷണിച്ചുവരുത്തുന്ന ആഘോഷ പരിപാടികൾ അരങ്ങേറിയത്...
കോഴിക്കോട്: താമരശേരിയിൽനിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥിസംഘം അപകടം വിളിച്ചുവരുത്തുന്ന രീതിയിൽ പിറന്നാൾ ആഘോഷം നടത്തി. കോരങ്ങാട് സർക്കാർ വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ രണ്ടു ബാച്ചിലെ വിദ്യാർത്ഥികളുടെ ബസിന് മുകളിലാണ് അപകടം ക്ഷണിച്ചുവരുത്തുന്ന ആഘോഷ പരിപാടികൾ അരങ്ങേറിയത്. ബസിന് മുകളിൽ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമായിരുന്നു ആഘോഷം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
advertisement
advertisement