വിഴിഞ്ഞത്ത് കനത്ത സംഘർഷം; അക്രമത്തിൽ പൊലീസ് സ്റ്റേഷന് നാശനഷ്ടം; പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്

Last Updated:
ഇന്ന് വൈകിട്ടോടെയാണ് വിഴിഞ്ഞത് സ്ഥിതിഗതികൾ നിയന്ത്രണാതീതമായി മാറിയത്. ഇന്നലത്തെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതാണ് പ്രകോപന കാരണം
1/13
 തിരുവനന്തപുരം: വിഴിഞ്ഞം പ്രതിഷേധവുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ നിയന്ത്രണാതീമായി മാറി. വിഴിഞ്ഞം ബസ് സ്റ്റാൻഡ് പരിസരത്ത് ഉൾപ്പടെ സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. പൊലീസ് സ്റ്റേഷന് നേരെ ആക്രമണം ഉണ്ടായി. നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. 

advertisement
2/13
 ഇതോടെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. ഇന്ന് വൈകിട്ടോടെയാണ് വിഴിഞ്ഞത് സ്ഥിതിഗതികൾ നിയന്ത്രണാതീതമായി മാറിയത്. ഇന്നലത്തെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതാണ് പ്രകോപന കാരണം.

3/13
 അക്രമത്തിനിടെ പൊലീസ് വാഹനങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. നാല് ജീപ്പുകളും രണ്ട് വാനുകളും നശിപ്പിക്കപ്പെട്ടു

4/13
 പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാൻപോലും പ്രതിഷേധക്കാർ അനുവദിച്ചിരുന്നില്ല. പരിക്ക് പറ്റിയ ചില പോലീസുദ്യോഗസ്ഥർ മണിക്കൂറുകളോളം സ്റ്റേഷന് ഉള്ളിൽ തന്നെ തുടർന്നു. ഇവരെ പുറത്ത് ഇറങ്ങാൻ അനുവദിച്ചില്ല. 

5/13
 പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞിടുകയും ചെയ്തു. പിന്നീട് പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

6/13
 ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

7/13
 പൊലീസ് സ്റ്റേഷൻ ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്റ്റേഷനിലെ എസ് ഐ ലാജോ പി മണിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു

8/13
 പൊലീസ് സ്റ്റേഷൻ പരിസരത്തെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നെങ്കിലും ബസ് സ്റ്റാൻഡ് പരിസരത്ത് കൂടുതൽ ആളുകൾ സംഘടിക്കുന്നുണ്ട്. ഇവിടേക്ക് ടിയർ ഗ്യാസ് ഉൾപ്പടെ പൊലീസ് പ്രയോഗിച്ചു.

9/13
 സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ എസിവി പ്രാദേശിക റിപോർട്ടർ ഷെരീഫ് എം ജോർജിന് മർദ്ദനമേറ്റു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിൻ്റെ മൊബൈലും നശിപ്പിച്ചു. ഒരു മാസം മുൻപും ഇദ്ദേഹത്തെ സമരക്കാർ മർദിക്കുകയും മൊബൈൽ നശിപ്പിക്കുകയും ചെയ്തിരുന്നു. ഷെരീഫ് എം ജോർജിന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

10/13
 സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. മൊബൈലിൽ സംഘർഷമാവസ്ഥ ചിത്രീകരിക്കാൻ ശ്രമിച്ചവർക്കെതിരെയും കൈയ്യേറ്റം ഉണ്ടായിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽനിന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് ആളുകൾ എത്തുന്നുണ്ട്.

11/13
 അടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പൊലീസുകാർ സ്റ്റേഷൻ ഉള്ളിൽ തന്നെ തുടരുകയാണ്. സിറ്റി, റൂറൽ മേഖലകളിൽ നിന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തേക്ക് എത്തുന്നു.

12/13
 വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്യവിൽപ്പനശാലകളുടെ പ്രവർത്തനം 28 മുതൽ ഡിസംബർ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി കലക്ടർ

13/13
 തീരത്ത് നിന്നും കൂടുതൽ ആളുകൾ വേണ്ടും ksrtc ബസ്സ് സ്റ്റാൻഡ് ഭാഗത്ത് സംഘം ചേരുന്നു. കൂടുതൽ ആളുകൾ എത്തുന്നു എന്നാണ് അറിയുന്നത് പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു ചെറുത്ത് നിക്കുന്നു

ഇനി മുതൽ മരപ്പട്ടിയോടും ലേശം ബഹുമാനം  ആകാം; പിടിക്കണമെങ്കിൽ പ്രത്യേക അനുമതി വേണം

  • മരപ്പട്ടിയെ പിടികൂടാൻ ഇനി മുതൽ ഉന്നതോദ്യോഗസ്ഥരുടെ പ്രത്യേക അനുമതി വേണം.

  • മരപ്പട്ടിയുടെ ശല്യം ഒഴിവാക്കാൻ വീടിനുള്ളിലെ മച്ചിലും സീലിംഗിലും വെളിച്ചം ഉറപ്പാക്കണം.

  • പനകളുടെ വ്യാപനത്തിൽ മരപ്പട്ടി പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് വനംവകുപ്പ് പറയുന്നു.

View All
advertisement