Bedtime Media Use | രാത്രികാലത്തെ മൊബൈൽ, ടിവി ഉപയോഗം ഉറക്കത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം
- Published by:Rajesh V
- trending desk
Last Updated:
ആളുകൾ ഉറക്കമില്ലായ്മയെക്കുറിച്ച് ചർച്ച ചെയ്യുന്നത് ഇന്ന് പതിവാണ്. പ്രത്യേകിച്ച് കോവിഡ് മഹാമാരിയ്ക്ക് ശേഷം. രാത്രിയിൽ നേരത്തെ ഉറങ്ങിയിരുന്നവരുടെ പോലും ഉറക്കം ഈ സമയത്ത് നഷ്ടപ്പെട്ടു.
രാത്രിസമയങ്ങളിൽ സിനിമകൾ, ടെലിവിഷൻ പരിപാടികൾ, യൂട്യൂബ് (YouTube) വീഡിയോകൾ എന്നിവ കാണുന്നതും ഇന്റർനെറ്റ് ബ്രൌസ് ചെയ്യുന്നതും പാട്ട് കേൾക്കുന്നതുമൊക്കെ ഉറക്കത്തെ ബാധിക്കുമെന്ന് അടുത്തിടെ പുറത്തുവന്ന ഒരു ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. 'ജേണൽ ഓഫ് സ്ലീപ്പ് റിസർച്ച്' എന്ന മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
advertisement
ആളുകൾ ഉറക്കമില്ലായ്മയെക്കുറിച്ച് ചർച്ച ചെയ്യുന്നത് ഇന്ന് പതിവാണ്. പ്രത്യേകിച്ച് കോവിഡ് മഹാമാരിയ്ക്ക് ശേഷം. രാത്രിയിൽ നേരത്തെ ഉറങ്ങിയിരുന്നവരുടെ പോലും ഉറക്കം ഈ സമയത്ത് നഷ്ടപ്പെട്ടു. ആളുകൾ അമിതമായി സിനിമകളും വെബ് സീരീസുകളും കാണാൻ തുടങ്ങി. സോഷ്യൽ മീഡിയ ഉപയോഗവും വർദ്ധിച്ചു. ലോക്ക്ഡൌൺ സമയത്തും മറ്റും സമയം പോകാൻ ഇതല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നു. എന്നാൽ ഇത് നമ്മുടെ ശരീരത്തെ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് അറിയാമോ?
advertisement
പഠനത്തിൽ പങ്കെടുത്ത 58 വ്യക്തികൾ ഒരു ഡയറി സൂക്ഷിച്ചിരുന്നു. അതിൽ ഉറങ്ങുന്നതിനു മുമ്പ് മുകളിൽ പറഞ്ഞ മാധ്യമങ്ങളിൽ ചെലവാക്കിയ സമയം, ഉപയോഗ സ്ഥലം, മൾട്ടിടാസ്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തി. കൂടാതെ ഇലക്ട്രോ എൻസെഫലോഗ്രാഫി (തലയോട്ടിയിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ മെറ്റൽ ഡിസ്കുകൾ ഉപയോഗിച്ച് തലച്ചോറിന്റെ വൈദ്യുത പ്രവർത്തനം കണ്ടെത്തുന്ന ടെസ്റ്റുകൾ) വഴി ഇവർ ഉറങ്ങുന്ന സമയം, മൊത്തം ഉറക്ക സമയം, ഉറക്കത്തിന്റെ ഗുണനിലവാരം എന്നിവും കണ്ടെത്തി. ഉറങ്ങുന്നതിന് മുമ്പുള്ള മീഡിയ ഉപയോഗം ഉറക്കത്തെ ബാധിക്കുന്നതായാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ.
advertisement
advertisement
ഉറക്കക്കുറവ് പല ആരോഗ്യ പ്രശ്‌നങ്ങളുടെയും മൂലകാരണമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, ചർമ്മ സംരക്ഷണം എന്നിവയൊക്കെപ്പോലെ നിത്യജീവിതത്തിൽ പലരും അവഗണിക്കുന്ന ഒന്നാണ് ഉറക്കവും. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് അസ്വസ്ഥത, നിരാശ, അമിതമായ വിശപ്പ്, ക്ഷീണം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങൾ ഉണ്ടായേക്കാം. പലയാളുകൾക്കും രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ വളരെയധികം ബുദ്ധിമുട്ടുന്നു. ഉയർന്ന സ്‌ക്രീൻ എക്സ്പോഷർ, ഉറങ്ങാൻ പോകുന്ന സമയത്തെ അമിതമായ കഫീൻ ഉപയോഗം, ഉത്കണ്ഠ, അസ്വസ്ഥത, ഇൻസോംനിയ തുടങ്ങിയവ ഉറക്കം കുറയാനുള്ള കാരണങ്ങളാണ്.
advertisement
കഴിഞ്ഞ രണ്ട് വർഷമായി ആളുകളുടെ ഉറക്ക ശീലങ്ങളെ തടസ്സപ്പെടുത്തിയതിന് കോവിഡ് -19 ഒരു പ്രധാന കാരണമായെന്ന് ഡോക്ടർമാർ ഒന്നടങ്കം പറയുന്നു. കൊവിഡ്-19 ബാധയെക്കുറിച്ച് ആളുകൾ നിരന്തരം ആശങ്കാകുലരാണ്. ഈ ആശങ്കയ്ക്ക് പിന്നാലെ കോവിഡ് മൂലമുള്ള വൻ മരണനിരക്കും ആളുകളെ ഭയപ്പെടുത്തുന്നു. ഈ ഉത്കണ്ഠയും ഭയവും അവരുടെ ഉറക്കത്തെയും തടസ്സപ്പെടുത്തുന്നുണ്ട്. അതിന്റെ ഫലമായി നിരവധി ആളുകൾക്ക് വിഷാദരോഗവും കണ്ടെത്തിയിട്ടുണ്ട്.


