Happy Valentines Day| ഇന്ന് പ്രണയദിനം; കോവിഡ് കാലത്തെ പ്രണയദിനം എങ്ങനെ സ്പെഷ്യലാക്കാം
Valentine's Day 2021: കൊറോണ വൈറസിന്റെ കാലഘട്ടത്തിൽ, സാമൂഹിക അകലം പാലിച്ച് പുതിയ ചില വഴികൾ എന്തുകൊണ്ട് ആലോചിച്ച് കൂടാ. ഇതുവഴി നിങ്ങളുടെ പ്രണയദിനം മറ്റൊരു രീതിയിൽ ആഘോഷിക്കാൻ കഴിയും.
News18 Malayalam | February 14, 2021, 7:55 AM IST
1/ 6
Valentine's Day 2021: നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു അസുലഭ അവസരമാണ് വാലന്റൈൻസ് ഡേ. സാധാരണ ഈ ദിവസം ആഘോഷിക്കാൻ റോസാപ്പൂക്കൾ, ചോക്ലേറ്റുകൾ, ആഭരണങ്ങൾ എന്നിവ വാങ്ങുകയും പ്രണയിക്കുന്ന ആൾക്ക് കൈമാറുകയാണ് ചെയ്യുക. എന്നാൽ കോവിഡ് -19 സമയത്ത് ഇത് എളുപ്പമല്ല. പല പ്രദേശങ്ങളിലും, കോവിഡ് -19 ന്റെ പുതിയ നിയന്ത്രണങ്ങൾ വന്നു. പല സ്ഥലങ്ങളിലും ആളുകൾ ഇപ്പോഴും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ഭയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, പ്രണയദിനാഘോഷത്തിനായി നിങ്ങൾ കഠിനമായി പരിശ്രമിക്കേണ്ടിവരാം. കൊറോണ വൈറസിന്റെ കാലഘട്ടത്തിൽ, സാമൂഹിക അകലം പാലിച്ച് അത്തരം ചില നുറുങ്ങുകൾ എന്തുകൊണ്ട് ആലോചിച്ച് കൂടാ. ഇതുവഴി നിങ്ങളുടെ പ്രണയദിനം മറ്റൊരു രീതിയിൽ ആഘോഷിക്കാൻ കഴിയും.
2/ 6
നിങ്ങളുടെ കൈകൊണ്ട് ഉണ്ടാക്കിയ കേക്കുകളും കുക്കികളും പങ്കാളിക്ക് സമ്മാനിക്കുക വഴി അവരെ അത്ഭുതപ്പെടുത്താൻ നിങ്ങൾക്ക് കഴിയും. ബേക്കിംഗ് സാധാരണ പാചകത്തിൽ നിന്ന് വ്യത്യസ്തമാണ്, നിങ്ങൾക്ക് ഇത് കൂട്ടായി ചെയ്യാൻ കഴിയും. ഇതുകൂടാതെ, നിങ്ങൾക്ക് ട്രെഷർ ഹണ്ട്, ഡേറ്റ് അറ്റ് ഹോം എന്നിവപോലെയുള്ളവ വീട്ടിൽ തന്നെ പ്ലാൻ ചെയ്യാൻ കഴിയും. നിങ്ങളുടെ ദിവസം മുഴുവൻ രസകരമായ പ്രവർത്തനങ്ങളിൽ വീട്ടിൽ ചെലവഴിക്കാൻ കഴിയും. (freestocks.org/Pexels)
3/ 6
ഹോം സ്പാ- ഇപ്പോൾ പലരും ഹോം സ്പാ വാഗ്ദാനം ചെയ്യുന്നു. ലഘുഭക്ഷണങ്ങൾ, അരോമ തെറാപ്പി, മെഴുകുതിരികളും ലൈറ്റ് മ്യൂസിക്, സ്പാ ക്രീമുകള്ഡ എന്നിവ ഉപയോഗിക്കാം. വീട്ടിൽ ധാരാളം പൂക്കൾ ഉപയോഗിച്ച് നിങ്ങളുടെ മുറി അലങ്കരിക്കാനും പുറത്ത് വിലയേറിയ സ്പാകൾക്ക് വീട്ടിൽ തന്നെ ഒരുക്കാനും കഴിയും. . (Image Credit: Andrea Piacquadio / Pexels)
4/ 6
ഹോം സിനിമ- നിങ്ങളുടെ പങ്കാളിക്കൊപ്പം വളരെ റൊമാന്റിക്കായി രാത്രി ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഒരു ഫാൻസി ഡിന്നറിനൊപ്പം ഒരു നല്ല സിനിമ ആസ്വദിക്കാനും കഴിയും. മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റിൽ നിന്നും വീട്ടിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഒരു സിനിമാ രാത്രി ആസ്വദിക്കാം. നെറ്റ്ഫ്ലിക്സ്, ആമസോൺ, ഹോട്ട്സ്റ്റാർ ഓൺലൈൻ മൂവി സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിൽ നിങ്ങൾക്ക് ധാരാളം നല്ല സിനിമകൾ കാണാം.
5/ 6
കോവിഡ് കാലത്തെ സമ്മാനങ്ങൾ- കോവിഡ് കാലത്ത് വ്യത്യസ്തമായ സമ്മാനങ്ങൾ പങ്കാളിക്ക് നൽകാം. ചെടികളോ വൃക്ഷ തൈകളോ നൽകുന്നത് വ്യത്യസ്തമാകും. നിങ്ങളുടെ മനസ്സിലെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഇത്. റോസ് മുതൽ മോഗ്ര വരെ, സുഗന്ധമുള്ള പൂച്ചെടികളോ വായു ശുദ്ധീകരിക്കുന്ന സസ്യങ്ങളോ എല്ലാം ഇങ്ങനെ നൽകാം. (Image Credit: Asad Photo Maldives / Pexels)
6/ 6
നിങ്ങളുടെ പങ്കാളിയ്ക്ക് ഇഷ്ടാനുസൃതമാക്കിയ സമ്മാനങ്ങൾ നൽകാം. ഫോട്ടോ ഫ്രെയിമുകൾ മുതൽ അടുക്കള ഇനങ്ങൾ, മിനിയേച്ചർ പ്രതിമകൾ വരെ, വാലന്റൈൻസ് ഡേ തീമിൽ ധാരാളം കാര്യങ്ങൾ ചെയ്യാനാകും. നിങ്ങൾക്ക് ആരെയെങ്കിലും ആകർഷിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഫെയറി ടെയിൽ ലൈറ്റുകൾ ഉപയോഗിച്ച് മുറി അലങ്കരിച്ചുകൊണ്ട് ഫോട്ടോ മോണ്ടേജും ക്രമീകരിക്കാം. ഈ ലളിതമായ രീതി വിലകുറഞ്ഞതും വളരെ ആകർഷകവുമാണ്.