കോവിഡ് വ്യാപിച്ചതോടെ പണി ഇല്ലാതായി; വിശപ്പടക്കാൻ വഴിയില്ലാതെ ബംഗ്ലാദേശിലെ ലൈംഗിക തൊഴിലാളികൾ

Last Updated:
കൊറോണ വ്യാപനം ശക്തമായതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വേശ്യാലയങ്ങളിലൊന്ന് അടച്ചിട്ടിരിക്കുകയാണ് ബംഗ്ലാദേശിൽ. 1500ഓളം വരുന്ന സ്ത്രീകൾ മുഴുപട്ടിണിയിലും...
1/8
 ലോകത്തെ ഏറ്റവും വലിയ വേശ്യാലയത്തിലേക്ക് അവളെ വിൽക്കപ്പെടുന്നത് നോദിക്ക് 14 വയസുള്ളപ്പോഴാണ്. 14ാംവയസ്സിൽ തന്നെ വിവാഹിതയും ഒരു കുഞ്ഞിന്റെ മാതാവുമായി നോദി. ഒരു ദിവസം ഭർത്താവിനെ തിരഞ്ഞ് എത്തപ്പെട്ടത് ഒരു ഡ്രൈവറുടെ മുന്നിൽ. ബ്രോക്കറായ അദ്ദേഹം അവളെ എത്തിച്ചത് ദൗലത്ദിയയിലെ വേശ്യാലയത്തിലായിരുന്നു. അന്വേഷണത്തിനൊടുവിൽ ഭർത്താവും കുടുംബവും അവളെ കണ്ടെത്തിയെങ്കിലും നാണക്കേട് ഭയന്ന് അവളെ സ്വീകരിക്കാൻ തയാറായില്ല. ഒരു പതിറ്റാണ്ട് വേശ്യാലയത്തിൽ കഴിച്ചുകൂട്ടിയ അവൾ ഇന്ന് മറ്റൊരു പ്രശ്നം നേരിടുകയാണ്. കടുത്ത വിശപ്പ്.....

advertisement
2/8
 കൊറോണ വ്യാപനമാണ് നോദ ഉൾപ്പെടെ 1500 പേരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കിയത്. മാർച്ചിലാണ് ബംഗ്ലാദേശിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ദൗലത്ദിയ വേശ്യാലയത്തിൽ മാത്രം നോദയെ പോലെ 1500 സ്ത്രീകളാണുള്ളത്. ഒരു ദിവസം 3000ത്തോളം പേർ എത്തുമായിരുന്ന വേശ്യാലയം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് എല്ലാവരും.

3/8
 2000ത്തിലാണ് ബംഗ്ലാദേശിൽ വേശ്യാലയങ്ങളുടെ പ്രവർത്തനം നിയമവിധേയമായത്. വേശ്യാലയം അടച്ചിട്ടിരിക്കുകയാണ്. പുറത്തുനിന്ന് ആർക്കും പ്രവേശനം അനുവദിച്ചിട്ടില്ല. വരുമാനമൊന്നുമില്ലാതെയായതോടെ ജീവിതം ദുരിതപൂർണമായി- ബംഗ്ലാദേശി ചാരിറ്റി മുക്തി മോഹിള സമിതി എക്സിക്യൂട്ടീവ് ഡയറക്ടറായ മോർജിന ബീഗം പറയുന്നു. മൊർജീനയും മുൻപ് ലൈംഗിക തൊഴിലാളിയായിരുന്നു. സർക്കാരും പൊലീസും സന്നദ്ധ സംഘടനകളും ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.

4/8
 12 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന വേശ്യാലയത്തിൽ 1500 സ്ത്രീകളാണ് ഉള്ളത്. നിരവധി സ്ത്രീകളാണ് ഇവിടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഏകദേശം അഞ്ഞൂറോളം കുട്ടികൾ ഇവിടെയുണ്ടെന്നാണ് കണക്ക്. ഇതിൽ മുന്നൂറോളം പേർ ആറുവയസിൽ താഴെയുള്ളവരാണ്.

5/8
 ഈ സ്ഥിതി തുടർന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ വിശന്ന് മരിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് നോദി പറയുന്നു. തങ്ങളുടെ ജോലിയിലേക്ക് കുട്ടികളും വരരുതെന്ന് ആഗ്രഹിക്കുന്ന ചിലർ കുട്ടികളെ പുറത്തുള്ള അഭയകേന്ദ്രങ്ങളിലേക്ക് അയച്ചു. എന്റെ മകന് ഇപ്പോൾ 11 വയസായി. അവർ നല്ല മനുഷ്യരായി വളരട്ടെ എന്നാണ് പ്രാർത്ഥന- നോദി പറഞ്ഞു.

6/8
 ഉച്ചകഴിയുന്നതോടെ സ്ത്രീകളും പെൺകുട്ടികളും വേശ്യാലയത്തിന് മുന്നിലെ ഇടവഴികളിൽ കസ്റ്റമേഴ്സിനെ പിടിക്കാനെത്തും. വിലപേശി ഉറപ്പിച്ചാൽ ചെറുമുറികളിലേക്ക് കൊണ്ടുപോകും. ഒരു തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തുന്നതിന് 150 രൂപയാണ് നൽകേണ്ടത്. ഒരു രാത്രി മുഴുവൻ ചെലവിടാൻ 1500 രൂപയും.

7/8
 പ്രതിദിനം 5000 രൂപ സമ്പാദിച്ച ദിവസങ്ങളുണ്ട്. ചിലപ്പോൾ ഇത് 1500 രൂപയാകും. ഒന്നും ലഭിക്കാത്ത ദിവസങ്ങളുമുണ്ട്. - നോദ പറയുന്നു. നല്ലൊരു പങ്കും നടത്തിപ്പുകാർക്കായി പോകും. ഒരിക്കൽ വേശ്യാലയത്തിൽ എത്തപ്പെട്ടാൽ പിന്നെ സ്ത്രീകൾക്ക് ഇവിടെ നിന്ന് രക്ഷപ്പെടാനാകില്ല. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മാത്രം ഇരുന്നൂറോളം പെൺകുട്ടികളെയാണ് ഇവിടേക്ക് എത്തപ്പെട്ടത്. ഇതിൽ സ്വന്തം ഇഷ്ടപ്രകാരം എത്തുന്നവർ വിരളമാണ്. പലരെയും കെണിയിൽപ്പെടുത്തി എത്തിക്കുകയാണ്.

8/8
 പ്രായപൂർത്തിയാകാത്ത കൂട്ടികൾ വേശ്യാലയത്തിലുണ്ടെന്ന റിപ്പോർട്ടുകൾ പൊലീസ് നിഷേധിക്കുന്നു. പത്ത് കിലോ അരി, ഹാൻഡ് സാനിറ്റൈസർ, മറ്റു ആവശ്യ വസ്തുക്കൾ എന്നിവ 1300ൽ അധികം പേർക്ക് മാർച്ച് 28ന് എത്തിച്ചുവെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇതിന് പുറമെ തീർത്തും ദാരിദ്ര്യത്തിൽ കഴിയുന്നവരെന്ന് കണ്ടെത്തിയ 200 പേർക്ക് പ്രധാനമന്ത്രി തന്നെ നേരിട്ട് പണം എത്തിച്ചുവെന്നും അധികൃതർ പറയുന്നു. കോവിഡ് വൈറസ് വ്യാപനം കുറഞ്ഞ് എത്രയും വേഗം വേശ്യാലയം തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് നോദ ഉൾപ്പെടെയുള്ളവർ.

വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ

  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement