Garlic | ദഹന പ്രശ്നമുണ്ടോ? വെളുത്തുള്ളി ഡയറ്റിൽ ഉൾപ്പെടുത്തൂ...
- Published by:Sneha Reghu
- news18-malayalam
Last Updated:
അമിതമായി വെളുത്തുള്ളി കഴിയ്ക്കുന്നതും നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യജ്ഞനമാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, സെലീനിയം, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം, നാരുകള്‍ എന്നിവയും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി ഡയറ്റിൽ ഉൾപ്പെടുത്തിയാൽ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം തുമ്മല്‍, ജലദോഷം, ചുമ എന്നീ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ദഹന പ്രശ്നങ്ങൾക്കും വെളുത്തുള്ളി നല്ലതാണ്.
advertisement
advertisement
വെളുത്തുള്ളി കഴിയ്ക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിനും വെളുത്തുള്ളി കഴിയ്ക്കാവുന്നതാണ്. വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ, ആരോഗ്യവിദഗ്നായ ന്യൂട്രീഷ്യന്റെ ഉപദേശം തേടിയ ശേഷം മാത്രം ആഹാരത്തിൽ മാറ്റം വരുത്തുന്നതാണ് നല്ലത്.
advertisement
advertisement
ഒരു ദിവസം 1-2 അല്ലി വെളുത്തുള്ളി അല്ലെങ്കിൽ 3-6 ഗ്രാമിൽ കൂടുതൽ കഴിക്കുന്നത് ആരോഗ്യപരമായ ഗുണങ്ങൾ നൽകുമെന്ന് പഠനങ്ങൾ കാണിക്കുന്നു. എന്നാൽ വെളുത്തുള്ളി വേവിച്ചായിരിക്കണം കഴിക്കേണ്ടത്. പച്ചയായി കഴിക്കരുത്. വെളുത്തുള്ളി കഴിച്ചതിനുശേഷം എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക.