Health Benefits of Apple| ഒരു ദിവസം ഒന്നിൽ കൂടുതൽ ആപ്പിൾ കഴിക്കാമോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
ഏത് സമയത്ത് ആപ്പിൾ കഴിയ്ക്കുന്നതാണ് ശരീരത്തിന് നല്ലത്
advertisement
എല്ലാവർക്കും ഏറെ ഇഷ്ടമുള്ളൊരു ഫ്രൂട്ടാണ് ആപ്പിൾ (Apple). പക്ഷെ, ഒരു ദിവസം ഒന്നിൽ കൂടുതൽ ആപ്പിൾ കഴിച്ചാൽ ആരോഗ്യത്തിന് ഗുണമാണോ ദോഷമാണോ ഉണ്ടാകുന്നതെന്ന് നോക്കാം. പോഷകങ്ങളുടെ ഒരു കലവറയാണ് ആപ്പിൾ. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങി എല്ലാ പോഷകങ്ങളും ആപ്പിളിലുണ്ട്.
advertisement
ആപ്പിൾ കഴിയ്ക്കുമ്പോൾ ആദ്യം ചിന്തിക്കുന്നതാണ് തൊലിയോടുകൂടി കഴിയ്ക്കുന്നതാണോ? തൊലി കളഞ്ഞ് കഴിയ്ക്കുന്നതാണോ ആരോഗ്യത്തിന് നല്ലതെന്ന്. നാരുകളാൽ സമ്പുഷ്ടമായതിനാൽ, ആപ്പിൾ തൊലിയോടുകൂടി കഴിയ്ക്കുന്നതാണ് നല്ലത്. ഇങ്ങനെ കഴിച്ചാൽ, മലബന്ധം പോലുള്ള അസ്വസ്ഥകൾക്ക് ആശ്വാസം ലഭിക്കും. തൊലി കളഞ്ഞ് കഴിച്ചാലും പ്രശ്നമൊന്നും ഇല്ലെന്നാണ് വിദഗ്ദർ പറയുന്നത്.
advertisement
advertisement
advertisement
advertisement
ഇനി ഒരു ദിവസം ഒന്നിൽ കൂടുതൽ ആപ്പിൾ കഴിയ്ക്കാമോയെന്ന് സംശയമുള്ള ചിലരെങ്കിലും കാണും. ആപ്പിളിൽ കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ മതിയാകും. കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ദിവസവും ഒന്നോ രണ്ടോ ആപ്പിൾ മാത്രം കഴിയ്ക്കുന്നതാണ് നല്ലത്. കുറഞ്ഞത് ഒരു ആപ്പിൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.