താടി ഇരുന്താ പ്രച്നം താൻ! ടോയ്ലറ്റിലേതിനേക്കാൾ കൂടുതൽ ബാക്ടീരിയ ചിലരുടെ താടിയിലെന്ന് ഗവേഷകർ
- Published by:Rajesh V
- news18-malayalam
Last Updated:
ചിലരുടെ താടിയിൽ നായ രോമങ്ങളേക്കാൾ കൂടുതൽ സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുണ്ടെന്ന് മറ്റൊരു പഠനവും കണ്ടെത്തിയിട്ടുണ്ട്
താടി വളർത്തുന്നത് ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ആശങ്ക ഉയർത്തുന്ന ഒരു റിപ്പോർട്ടാണ് പുറത്തുവരുന്നത്. ചിലരുടെ താടിയിൽ ടോയ്ലറ്റിനെക്കാൾ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ. അതിനാൽ എല്ലാവരും താടി വൃത്തിയായി സൂക്ഷിക്കണമെന്ന് ഗവേഷകർ അഭ്യർത്ഥിച്ചു. ചിലരുടെ താടികൾ ടോയ്‌ലറ്റുകളേക്കാൾ വൃത്തികെട്ടതാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് അടുത്തിടെ റിപ്പോർട്ട് ചെയ്തു. ഇത് അണുബാധയ്ക്ക് കാരണമാകുന്നു. (എഐ ചിത്രം)
advertisement
ചർമത്തിലെ സൂക്ഷ്മജീവികളുടെ എണ്ണം താപനില, പിഎച്ച്, ഈർപ്പം, പോഷക ലഭ്യത തുടങ്ങിയ ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്നു. ഭക്ഷണ അവശിഷ്ടങ്ങളും എണ്ണകളും അടിഞ്ഞുകൂടാൻ കഴിയുന്ന ചൂടുള്ളതും പലപ്പോഴും ഈർപ്പമുള്ളതുമായ ഒരു അന്തരീക്ഷം താടികൾ സൃഷ്ടിക്കുന്നു. സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യമാണിത്- ലെസ്റ്റർ സർവകലാശാലയിലെ ക്ലിനിക്കൽ മൈക്രോബയോളജി വിഭാഗത്തിലെ സീനിയർ ലക്ചററായ പ്രിംറോസ് ഫ്രീസ്റ്റോൺ പറയുന്നു. (എഐ ചിത്രം)
advertisement
advertisement
advertisement
advertisement
താടിയുള്ളവരും വൃത്തിയായി ഷേവ് ചെയ്ത ആരോഗ്യ പ്രവർത്തകർക്കും ഇടയിലുള്ള ബാക്ടീരിയൽ സാന്നിധ്യത്തിൽ കാര്യമായ വ്യത്യാസമൊന്നും കണ്ടെത്തിയില്ലെന്നും ശസ്ത്രക്രിയാ മാസ്കുകൾ ധരിച്ച താടിയുള്ള ശസ്ത്രക്രിയാ വിദഗ്ധർ ചികിത്സിക്കുന്ന രോഗികളിൽ അണുബാധ നിരക്കിൽ വർദ്ധനവുണ്ടായിട്ടില്ലെന്നും മറ്റൊരു പഠനത്തിൽ പറയുന്നു. (എഐ ചിത്രം)
advertisement
advertisement
വൃത്തിയാക്കാത്ത താടി ചിലപ്പോഴെങ്കിലും അണുബാധയ്ക്ക് കാരണമാകും. താടിക്ക് താഴെയുള്ള ചർമ്മം - രക്തക്കുഴലുകളാലും രോഗപ്രതിരോധ കോശങ്ങളാലും സമ്പന്നമാണ്. വളരെ സെൻസിറ്റീവുമാണ്. ഭക്ഷണ അവശിഷ്ടങ്ങളും സ്രവങ്ങളും മറ്റും അടിഞ്ഞുകൂടുമ്പോൾ, അവ ചർമ്മത്തെ പ്രകോപിപ്പിക്കുകയും ഫംഗസ്, ബാക്ടീരിയ വളർച്ചയ്ക്ക് ഇന്ധനം നൽകുകയും ചെയ്യും. (എഐ ചിത്രം)
advertisement
താടിയും മുഖവും ദിവസവും കഴുകി വൃത്തിയാക്കാൻ വിദഗ്ധർ ശക്തമായി ശുപാർശ ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത് അഴുക്ക്, എണ്ണകൾ, ചത്ത ചർമ്മ കോശങ്ങൾ എന്നിവ നീക്കം ചെയ്യുന്നു, ഇത് സൂക്ഷ്മജീവികളുടെ വളർച്ച തടയാൻ സഹായിക്കുന്നു. വരണ്ടുണങ്ങുന്നത് തടയാൻ മോയ്‌സ്ചറൈസിംഗ് ചെയ്യാം. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ചീപ്പ് ഉപയോഗിച്ച് ചീകുക. രോമങ്ങൾ കൊഴിയുന്നത് കുറയ്ക്കുന്നതിനും ട്രിം ചെയ്യാനും ചർമരോഗ വിദഗ്ധർ നിർദ്ദേശിക്കുന്നു. (എഐ ചിത്രം)
advertisement