Migraine: 'നെറ്റിത്തടത്തിലെ അസഹനീയ വിങ്ങൽ മുതൽ മനംപുരട്ടൽ വരെ'; അവഗണിക്കരുത് മൈഗ്രെയ്ന്‍ നിസ്സാരമല്ല!
- Published by:Sarika N
- news18-malayalam
Last Updated:
സാധാരണയായി സ്ത്രീകളിൽ മൈഗ്രെയ്ൻ കൂടുതലായി കണ്ടുവരുന്നു
ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരിലും ഒരുപോലെ കണ്ടുവരുന്നോരോ രോഗാവസ്ഥയാണ് മൈഗ്രെയ്ന്‍ (Migraine) അഥവാ ചെന്നിക്കുത്ത്. അമിതമായ സമ്മർദ്ദവും ജോലിഭാരവുമാണ് ഇതിന് കാരണമായി കണക്കാക്കുന്നത്. എൻഎച്ച്എസ് യുകെയുടെ പഠനത്തിൽ മൈഗ്രെയ്ന്‍ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ അല്ലെങ്കില്‍ ക്രമേക്കേട് എന്ന് വേണമെങ്കില്‍ പറയാം. തീവ്രത കുറഞ്ഞത് മുതല്‍ അതിതീവ്രമായ ആവര്‍ത്തന സ്വഭാവമുള്ള തലവേദനയായി മൈഗ്രെയ്ന്‍ മാറാറുണ്ട്.
advertisement
നെറ്റിത്തടത്തില്‍ അസഹനീയമായി തുടങ്ങുന്ന വിങ്ങലോടുകൂടിയാണ് മൈഗ്രെയ്ന്‍ ആരംഭിക്കുന്നത്. പിന്നീടത് വളരെ നേരത്തേക്ക് നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. വേദനയോടൊപ്പം തന്നെ മനപുരട്ടല്‍ തുടങ്ങി ഛര്‍ദ്ദി വരെ വന്നേക്കാം. രാജ്യാന്തര തലത്തിൽ ജനസംഖ്യയുടെ 15% ആളുകളിൽ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിൽ ആയി മൈഗ്രെയ്ൻ അനുഭവപ്പെട്ടിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
advertisement
advertisement
മൈഗ്രെയ്ന്‍ പാരമ്പര്യമായും വരാറുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് 2-3 ഇരട്ടി വരെ സ്ത്രീകളില്‍ മൈഗ്രെയ്ന്‍ ഉണ്ടാവുന്നു. ഇതിനെയൊരു ന്യൂറോവസ്‌ക്കുലാര്‍ ഡിസോര്‍ഡര്‍ (Neurovascular Disorder) ആയാണ് മെഡിക്കല്‍ ലോകം വീക്ഷിക്കുന്നത്. സെറിബ്രല്‍ കോര്‍ട്ടെക്‌സിന്റെ (Cerebral Cortex) വര്‍ധിച്ച ഉത്തേജനവും അതോടൊപ്പം തന്നെ പെയ്ന്‍ ന്യൂറോണുകളുടെ അസാധാരണ നിയന്ത്രണവുമാണ് മേല്‍പ്പറഞ്ഞ ന്യൂറോവസ്‌ക്കുലാര്‍ ഡിസോര്‍ഡറിന് കാരണമായി കാണുന്നത്.
advertisement
മൈഗ്രെയ്ൻ കുറയ്ക്കാൻ സഹായിക്കുന്ന ചില പരിഹാരങ്ങൾ നോക്കാം.ലാവെൻഡർ ഓയിൽ ശ്വസിക്കുന്നത് മൈഗ്രെയ്ൻ വേദന കുറയ്ക്കാൻ സഹായിക്കും. ഇത് നേരിട്ട് ശ്വസിക്കുകയോ മറ്റേതെങ്കിലും എണ്ണയിൽ ലയിപ്പിക്കുകയോ ചെയ്യാം. അക്യുപങ്‌ചർ മൈഗ്രെയ്ൻ കുറയ്ക്കാൻ സഹായിക്കും. ചർമ്മത്തിന്റെ ചില ഭാഗങ്ങളിൽ വളരെ നേർത്ത സൂചികൾ കുത്തിവയ്ക്കുന്നതിനെ അക്യുപങ്‌ചർ എന്ന് വിളിക്കുന്നു. ഇത് വൈവിധ്യമാർന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കുന്നു. മൈഗ്രേനിന് ഏറ്റവും നല്ല പ്രതിവിധികളിൽ ഒന്നാണ് ഇഞ്ചി. ആയുർവേദത്തിലും പരാമർശിച്ചിരിക്കുന്ന ധാരാളം ഗുണങ്ങൾ ഇഞ്ചിയ്ക്കുണ്ട്.യോഗയ്ക്ക് ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ്. ഇത് നിങ്ങളെ ചടുലമായി നിലനിർത്തുന്നു, ഉത്കണ്ഠ മെച്ചപ്പെടുത്തുന്നു,ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, മൈഗ്രെയ്ൻ കാരണമാകുന്ന ഭാഗത്തെ പിരിമുറുക്കം ഒഴിവാക്കുന്നു.