കാണിക്കയെണ്ണാൻ പത്തു കോടിയുടെ പദ്ധതി; തിരുപ്പതി ക്ഷേത്രത്തിൽ പുതിയ സംവിധാനം
- Published by:Vishnupriya S
- news18-malayalam
Last Updated:
14,962 ചതുരശ്ര അടി വിസ്തീർണത്തിലാണ് വഴിപാടുകൾ എണ്ണാനായുള്ള പുതിയ സ്ഥലം ഒരുക്കിയിരിക്കുന്നത്- റിപ്പോർട്ട്: ജി ടി ഹേമന്ത കുമാർ
advertisement
advertisement
advertisement
advertisement
advertisement
കാലങ്ങളായുള്ള ആചാരമനുസരിച്ച്, ഭക്തർ സമർപ്പിക്കുന്ന വഴിപാടുകൾ പ്രധാന ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള പരകമണി മണ്ഡപത്തിലേക്ക് മാറ്റും. അൻപതോളം ക്ഷേത്ര ജീവനക്കാരും സ്വമേധയാ സേവനം ചെയ്യുന്ന ഭക്തരിൽ ചിലരും ചേർന്നാണ് കാണിയ്ക്കയായി ലഭിക്കുന്നനാണയങ്ങളും കറൻസികളും വേർതിരിച്ച് പരകമണി മണ്ഡപത്തിലേക്ക് എത്തിക്കുന്നത്.
advertisement
advertisement
advertisement
advertisement
ഇതുമായി ബന്ധപ്പെട്ട് 2.8 കോടി രൂപയുടെ ടെൻഡറുകൾ ടിടിഡി സ്വീകരിച്ചു.രേഖകളനുസരിച്ച്, പതിനേഴാം നൂറ്റാണ്ട് മുതലാണ് ഭക്തർ തിരുപ്പതി ക്ഷേത്രത്തിൽ വഴിപാടുകൾ സമർപ്പിക്കുന്ന പതിവ് ആരംഭിച്ചത്. ചെറിയ മൂല്യത്തിൽ തുടങ്ങിയ വഴിപാടുകൾ ഇപ്പോൾ വലിയ തുകകളിലേക്ക് എത്തി. 1965-ന് മുമ്പ്, തിരുമലയിലെ പ്രധാന ക്ഷേത്രത്തിന്റെ ഗോൾഡൻ ഗേറ്റിന് മുന്നിൽ വെച്ചാണ് ജീവനക്കാർ വഴിപാട് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നത്.