നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് കേരള അതിർത്തിയിൽ സർക്കാരിന്റെ ഗംഭീര സ്വീകരണം
- Published by:Arun krishna
- news18-malayalam
Last Updated:
ഇത്തവണ കേരള പൊലീസിന്റെ വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഗാർഡ് ഓഫ് ഓണർ നൽകാനെത്തിയിരുന്നു
(സജ്ജയ കുമാർ,ന്യൂസ് 18, കന്യാകുമാരി)
advertisement
advertisement
advertisement
ഇന്ന് രാവിലെ കുഴിത്തുറ മഹാദേവർ ക്ഷേത്രത്തിൽ നിന്ന് തമിഴ്നാട് പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകിയ ശേഷം രാവിലെ എട്ട് മണിക്ക് തിരിച്ച ഘോഷയാത്ര 11: 30 മണിയോടെയാണ് കളിയിക്കാവിളയിലെത്തിയത്.അതിർത്തിയിൽ നവരാത്രി വിഗ്രഹങ്ങൾക്ക് തമിഴ്നാട്-കേരള പൊലീസ് ഉദ്യോഗസ്ഥർ ഗാർഡ് ഒഫ് ഓണർ നൽകി.ഇത്തവണ കേരള പൊലീസിന്റെ വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു.
advertisement
ഇത് ആദ്യമായിട്ടാണ് വനിതാ ഉദ്യോഗസ്ഥർ ഗാർഡ് ഓഫ് ഓണർ നൽകിയത്.അതിർത്തിയിലെ ചടങ്ങ് കാണാൻ ആയിരങ്ങളാണ് തടിച്ചു കൂടിയിരുന്നത്. ആന, വിവിധ ഫ്ലോട്ടുകൾ, ചെണ്ടമേളം തുടങ്ങിയ വാദ്യഘോശങ്ങളുമായാണ് ഘോഷയാത്ര അതിർത്തിയിൽ എത്തിയത്.ആചാരപരമായ വരവേൽപ്പിന് ശേഷം വിഗ്രഹങ്ങൾ രാത്രിയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചു. നാളെ രാവിലെ അവിടെ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കരമന ആവടി ക്ഷേത്രത്തിൽ എത്തും അവിടെ ഇറക്കി പൂജയ്ക്ക് ശേഷം രാത്രി കോട്ടയ്ക്കകത്ത് എഴുന്നള്ളിക്കും.