51 വസ്തുക്കൾ ചേർന്ന തിരുപ്പതി ലഡു; എട്ടു പതിറ്റാണ്ടായി വെങ്കിടേശ്വര ക്ഷേത്രത്തിലെ മധുരപ്രസാദത്തിലെ രുചിയ്ക്കു പിന്നിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
ജി ടി ഹേമന്ത കുമാർ
advertisement
അതേസമയം തിരുപ്പതി ലഡ്ഡുവിന് പിന്നില്‍ വലിയൊരു ചരിത്രമുണ്ട്. 1803 മുതലാണ് തിരുമല തിരുപ്പതി ദേവസ്ഥാനം തങ്ങളുടെ ഭക്തര്‍ക്ക് ഈ പ്രസാദം നല്‍കാന്‍ തുടങ്ങിയത്. അന്ന് ബൂണ്ടി എന്ന ഒരു തരം മധുരപലഹാരത്തിന്റെ രൂപത്തിലായിരുന്നു പ്രസാദം നല്‍കിയിരുന്നത്. 1940കളിലാണ് ഇന്ന് കാണുന്ന ലഡ്ഡു ആദ്യമായി തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായി നല്‍കാന്‍ ക്ഷേത്ര അധികാരികള്‍ തീരുമാനിച്ചത്.
advertisement
advertisement
പടിതാരം ദിത്തം സ്‌കെയിലെന്നാണ് ഈ അളവിനെ വിളിക്കുന്നത്. പടി എന്നത് ഇവ അളക്കുന്ന അളവുകോലാണ്. 51 വിഭാഗം സാധനങ്ങള്‍ ചേര്‍ന്നതാണ് പടി. ഉഗ്രാനത്ത് നിന്നാണ് ലഡ്ഡുവിന് ആവശ്യമായ ചേരുവകള്‍ വിതരണം ചെയ്യുന്നത്.സോള എന്ന മാനദണ്ഡത്തിലാണ് തിരുമലയില്‍ നിന്ന് വിതരണം ചെയ്യുന്ന എല്ലാ പ്രസാദങ്ങളുടെയും അളവ് നിശ്ചയിക്കുന്നത്.
advertisement
അര സോള, പാവു സോള എന്നീ അളവും നിലവിലുണ്ട്. ഈ അളവ് അനുസരിച്ചാണ് പ്രസാദങ്ങള്‍ക്കാവശ്യമായി സാധനങ്ങള്‍ എടുക്കുന്നത്. പശുവിന്‍ നെയ്യ് 185 കിലോഗ്രാം, കടലമാവ് 200 കിലോഗ്രാം, പഞ്ചസാര 400 കിലോഗ്രാം, കശുവണ്ടി 35 കിലോഗ്രാം, ഉണക്കമുന്തിരി 17.5 കിലോഗ്രാം, കല്‍ക്കണ്ടം 10 കിലോഗ്രാം, ഏലയ്ക്ക 5 കിലോഗ്രാം എന്നിങ്ങനെയാണ് ഈ അളവ് അനുസരിച്ചുള്ള ചേരുവകൾ.
advertisement
ഇതെല്ലാം കൂടി 875 കിലോഗ്രാം ഭാരം വരും. ഏകദേശം 5,100 ലഡ്ഡു ഉണ്ടാക്കാന്‍ ഈ അളവിലാണ് ചേരുവകള്‍ ചേര്‍ക്കുന്നത്. കടലമാവും പഞ്ചസാരയും ചേര്‍ത്ത മിശ്രിതമാണ് ആദ്യം ഉണ്ടാക്കുന്നത്. അവ തിളച്ച നെയ്യില്‍ വറുത്തെടുക്കും. ഒരു കണ്‍വേയര്‍ ബെല്‍റ്റിലൂടെ ഇവ ക്ഷേത്രത്തിലേക്ക് എത്തിക്കും. അവിടെ വെച്ചാണ് കശുവണ്ടി, ഉണക്കമുന്തിരി, കല്‍ക്കണ്ടം, ഏലയ്ക്ക എന്നിവ ഈ മിശ്രിതത്തില്‍ ചേര്‍ക്കുന്നത്.
advertisement