നൂറാം വയസ്സില്‍ അയ്യപ്പനെ കാണാന്‍ ആദ്യമായി പതിനെട്ടാം പടി ചവിട്ടി പാറുക്കുട്ടിയമ്മ

Last Updated:
തൻ്റെ മൂന്നു തലമുറയിൽപ്പെട്ടവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ ആദ്യമായി ശബരിമലയിലെത്തിയത്.
1/7
 നൂറാം വയസില്‍ അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ കന്നിമല ചവിട്ടി വയനാട്ടില്‍ നിന്നൊരു മാളികപ്പുറം ശബരിമല സന്നിധാനത്തെത്തി.വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മയാണ് ഈ പ്രായത്തിലും അയ്യനെ കാണാനെത്തിയത്. 

advertisement
2/7
 തൻ്റെ മൂന്നു തലമുറയിൽപ്പെട്ടവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ ആദ്യമായി ശബരിമലയിലെത്തിയത്. കൊച്ചുമകൻ ഗിരീഷ് കുമാർ, കൊച്ചുമകൻ്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമായിരുന്നു പാറുക്കുട്ടിയമ്മയുടെ ശബരിമലയാത്ര.

3/7
  ഇത്രനാളും ശബരിമലയില്‍ പോകാത്തതിന്‍റെ കാരണം തിരക്കിയ കൊച്ചുമകള്‍ അവന്തികയുടെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ പാറുക്കുട്ടിയമ്മ മറുപടി നല്‍കി.

4/7
 നേരത്തേ പോകണം എന്നുണ്ടായിരുന്നു. പക്ഷേ, അതു സാധിച്ചില്ല. ഇനി നൂറു വയസിലേ ശബരിമലയിലേക്ക് പോകുന്നുള്ളൂ എന്നു തീരുമാനിച്ചു. അങ്ങനെ സന്നിധാനത്തെത്തി. 

5/7
 'പൊന്നുംപതിനെട്ടാംപടിയും  പൊന്നമ്പലവും കണ്ടു. മനസു നിറഞ്ഞു. ഞാൻ എൻ്റെ ഭഗവാനെ കണ്ണുനിറച്ചു കണ്ടു. അതിന് ഞാൻ വരും വഴി ഒരുപാടു പേർ സഹായിച്ചു. അവരേയും ഭഗവാൻ രക്ഷിക്കും എന്നും പാറുക്കുട്ടിയമ്മ പറയുന്നു.

6/7
 പാറുക്കുട്ടിയമ്മയുടെ കൊച്ചുമകന്‍ ഗിരീഷ് കുമാറിൻ്റെ ഭാര്യ രാഖി ജോലി ചെയ്യുന്നത് ഇസ്രായേലിലാണ്. അതിനാല്‍ പലസ്തീനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അയ്യപ്പനോടു പ്രാര്‍ഥിക്കാനും ഈ മാളികപ്പുറം മറന്നില്ല.

7/7
 1923-ല്‍ ജനിച്ചെങ്കിലും ശബരിമലയിലെത്തി ദര്‍ശനം നടത്താനുള്ള പാറുക്കുട്ടിയമ്മയുടെ ആഗ്രഹം സഫലമാകുന്നത് തന്‍റെ നൂറാം വയസിലാണ്. മൂന്നാനക്കുഴിയിൽ നിന്നും ഡിസംബർ രണ്ടിനു തിരിച്ച 14 അംഗ സംഘത്തിനൊപ്പമാണ് പാറുക്കുട്ടിയമ്മ പമ്പയിലെത്തിയത്. മൂന്നിന് പമ്പയിലെത്തിയ സംഘം വിശ്രമ ശേഷം നാലിന് രാവിലെയാണ് സന്നിധാനത്തെത്തിയത്.

Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement