കർക്കടകം പിറന്നു; മനസിനും ശരീരത്തിനും നവോന്മേഷം നൽകുന്ന രാപകലുകൾക്ക് തുടക്കം
- Published by:Ashli
- news18-malayalam
Last Updated:
കാലം മാറിയതിനനുസരിച്ച് കർക്കടകമാസത്തിന്റെ മട്ടും മുഖവും മാറി. ഇന്നിത് പല മേഖലകളിലും കോടികൾ വാരാനുള്ള മാസം കൂടിയാണ്.
ഇന്ന് കർക്കടകം ഒന്ന്. മനസ്സും ശരീരവും ഒരു പോലെ ശുദ്ധീകരിക്കാനായി വീണ്ടും ഒരു രാമായണ മാസം വന്നെത്തിയിരിക്കുകയാണ്. കലിതുള്ളി പെയ്യുന്ന മഴയുടെ ഇരമ്പലിനുള്ളിൽ അദ്ധ്യാത്മരാമായണ ശീലുകളുടെ വായനയാൽ ഓരോ വീടും ക്ഷേത്രങ്ങളുമെല്ലാം ഭക്തിസാന്ദ്രമായി മാറുന്ന പുണ്യമാസം. പ്രകൃതിയിലും മറ്റു ജീവജാലങ്ങളിലുമെല്ലാം പല തരത്തിലുള്ള മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതിനും ഈ മാസം പ്രധാന പങ്കുവഹിക്കുന്നു.
advertisement
പണ്ടു കാലത്ത് പലർക്കും കർക്കിടകമെന്നാൽ മനസ്സിൽ ആധിയാണ്. കൃഷിയില്ല മറ്റ് വരുമാനങ്ങളൊന്നുമില്ലാതെ കോരിച്ചൊരിയുന്ന മഴയിൽ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടുന്ന വറുതിക്കാലം. ദാരിദ്ര്യത്തോടൊപ്പം മഴക്കാലരോഗങ്ങളും മനുഷ്യ ജീവിതത്തെ ദുരിതത്തിലാക്കുന്നു. എന്നാൽ കാലം മാറിയതിനനുസരിച്ച് കർക്കടകമാസത്തിന്റെ മട്ടും മുഖവും മാറി. ഇന്നിത് പല മേഖലകളിലും കോടികൾ വാരാനുള്ള മാസം കൂടിയാണ്. പ്രത്യേകിച്ച ആയുർവേദ ചികിത്സാരംഗത്ത്.
advertisement
കർക്കടകമാസത്തിൽ നമ്മുടെ ശരീരത്തിന് നൽകുന്ന ഏത് വിധത്തിലുള്ള ചികിത്സകൾക്കും ഇരട്ടി ഫലം നൽകുമെന്നാണ് ശാസ്ത്രം. അതിനാൽ തന്നെ വലിയ രീതിയിലുള്ള ബിസിനസ്സ് ഈ മേഖലയിൽ നടക്കുന്നു. മാറി മാറി വരുന്ന ഋതുക്കൾ മനുഷ്യ ശരീരത്തിനെ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. കൊടും വേനലിലെ അതികഠിനമായ ചൂടിനെ അതിജീവിക്കാൻ തക്ക വിധത്തിൽ ശരീരം പാകപ്പെട്ടു തുടങ്ങുമ്പോഴാണ് വേനൽ മാറി വർഷകാലമെത്തുന്നത്. പിന്നീട് തണുപ്പ് തുടങ്ങുന്നു. പെട്ടെന്നുണ്ടാകുന്ന ഈ കാലാവസ്ഥ മാറ്റം നമ്മുടെ രോഗപ്രതിരോധശേഷിയെ മോശമായി ബാധിക്കും.
advertisement
അതിനെ അതിജിവിക്കുന്നതിനായി കർക്കടകത്തിൽ ചെയ്യുന്ന ചികിത്സകൾ ഫലം നൽകും. ഔഷധ എണ്ണകൾ തേച്ചുള്ള കുളി, കർക്കടക കഞ്ഞി (ഉണക്കലരി, കടുക്, എള്ള്, ഉലുവ, ജീരകം, മഞ്ഞൾപ്പൊടി, തേങ്ങാപ്പാൽ, മാവ് ഇല, പ്ലാവ് ഇല,ഉപ്പ് എന്നിവയാണ് കഞ്ഞിയിലെ പ്രധാന കൂട്ടുകൾ.), പല വിധത്തിലുള്ള കഷായങ്ങൾ, അരിഷ്ടങ്ങൾ തുടങ്ങിയവും ഈ വേളയിൽ കഴിക്കാം. (നിങ്ങളുടെ ശരീര പ്രകൃതി അനുസരിച്ച് ഏത് തരത്തിലുള്ള ചികിത്സയാണ് അനുയോജ്യമെന്നറിയാൻ വൈദ്യോപദേശം തേടുന്നതാണ് അഭികാമ്യം).
advertisement
advertisement
മികച്ച ദഹനത്തിന് വേണ്ടി പ്രധാനമായും നൽകുന്നത് അഷ്ടചൂർണമാണ്. ഒപ്പം ച്യവനപ്രാശം ലേഹ്യവും നൽകും. കരളിൻറെ പ്രവർത്തനം മെച്ചമാക്കാന്നതിനുള്ള മരുന്നുകൾ, ലവണങ്ങൾ, വൈറ്റമിൻ ഗുളികകൾ, പ്രായമുള്ള ആനകൾക്ക് വാതത്തിനുള്ള മരുന്നുകൾ തുടങ്ങിയവയാണ് ക്രമത്തിൽ നൽകാറുള്ളത്. കൂടാതെ ചെറുപയർ, മുതിര, ഉപ്പ്, കരിപ്പട്ടി, ചുവന്നുള്ളി എന്നിവയും ആനയുടെ ഭക്ഷണത്തിൽ കർക്കടകമാസത്തിൽ കൂടുതലായി ചേർക്കാറുണ്ട്. ഈ കാലയളവിൽ ആനകൾക്ക് പൂർണ വിശ്രമം ലഭിക്കേണ്ടതും നിർബന്ധമാണ്.
advertisement
രാമായണ മാസത്തിൽ ദിനവും ക്ഷേത്രത്തിൽ പൊകുന്നതും രാമായണം പാരായണം ചെയ്യുന്നതും വിശേഷമായാണ് കണക്കാക്കുന്നത്. നാലമ്പല ദർശനം നടത്തുന്നതിന് ഏറ്റവും അനുയോജ്യമായ മാസം കർക്കിടകമാണ്. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ തുടങ്ങിയ ദേവന്മാരെ ഒരേ ദിവസം ദർശനം നടത്താൻ കഴിയുംവിധം അടുത്തടുത്തായി നിർമിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലങ്ങൾ എന്നുപറയുന്നത്.
advertisement
കേരളത്തിൽ തൃശ്ശൂർ, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് നാലമ്പലങ്ങൾ സ്ഥിതി ചെയ്യുന്നത്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കരിഞ്ചപ്പാടി-ചിറമ്മൽ ശ്രീ ഭരതസ്വാമി ക്ഷേത്രം, വട്ടല്ലൂർ ചൊവ്വന പനങ്ങാങ്ങര ലക്ഷ്മണ സ്വാമി ക്ഷേത്രം, നാറാണത്തു ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് മലപ്പുറം ജില്ലയിലെ നാലമ്പലങ്ങൾ. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം, പായമ്മൽ ശത്രുഘ്‌നക്ഷേത്രം എന്നിവ തൃശ്ശൂർ ജില്ലയിലാണ്. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ് കോട്ടയം ജില്ലയിലെ നാലമ്പലങ്ങൾ