നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ചരിത്രപ്രധാനമായ 12 ശിവക്ഷേത്രങ്ങളിലേക്കുള്ള ശിവാലയ ഓട്ടത്തിന് ഭക്തി നിർഭരമായി തുടക്കം കുറിച്ചു. കാവി വസ്ത്രവും കഴുത്തിൽ രുദ്രാക്ഷമാലയും, കൈയിൽ ഭസ്മ സഞ്ചിയും വീശരറിയുമായി ശിവ ഭഗവാനെ ഭക്തർ കാൽനടയായി 12 ക്ഷേത്രങ്ങളിൽ എത്തി ദർശനം നടത്തുന്നതിനാണ് ശിവാലയ ഓട്ടം എന്ന് പറയുന്നത്.
ശൈവ വൈഷ്ണവ ബന്ധം ഊട്ടിയുറപ്പിക്കുന്ന ശിവാലയ ഓട്ടം കന്യാകുമാരി ജില്ലയിൽ മാത്രമാണ് നടക്കുന്നത്. 110 കിലോമീറ്റർ കുഭമാസത്തിലേ വേനൽ വെയിലിൽ കാൽ നടയായി ഭക്തർ മുഞ്ചിറ ക്ഷേത്രത്തിലെ സന്ധ്യാ ദീപാരാധന തൊഴുത്തിറങ്ങുന്നതാണ് പഴയ ആചാരം എന്നാൽ ഇപ്പോൾ ഇന്നലെ രാവിലെ മുതൽ കാൽ നടയും വാഹനങ്ങളിലുമായി ധാരാളം പേർ എത്തുന്നുണ്ട്.