ഏതാണ്ട് 225 പേജുകൾ ഉണ്ടാകുന്ന പുസ്തകത്തിന് തരൂരോസോറോസ് (THAROOROSAURUS) എന്നാവും പേര്. 299 രൂപ വിലയുള്ള ഈ പുസ്തകം അടുത്ത ജൂൺ ആവുമ്പോഴേക്കും പുസ്തകം ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് കരുതുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം സാക്ഷാൽ ശശി തരൂർ തന്നെയാകും തരൂരോസോറോസ് എഡിറ്റ് ചെയ്യുന്നത്. തരൂരിന്‍റെ ഇംഗ്ലീഷ് വാക്കുകളും എപ്പോഴും ശ്രദ്ധയാകർഷിക്കാറുണ്ട്. മലയാളികൾ ഇതുവരെ കേൾക്കാത്ത ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിച്ചാണ് അദ്ദേഹം മറ്റുള്ളവരെ വിസ്മയിപ്പിക്കുന്നത്. തരൂരിന്‍റെ പുതിയ വാക്കുകളുടെ അർഥം തേടി ഡിക്ഷണറി പരതുന്നവരുമുണ്ട്. ഏതായാലും തരൂരിന്‍റെ പുതിയ പുസ്തകം ഇംഗ്ലീഷ് പ്രേമികൾ ഏറെ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.