ഇരുപത്തിമൂന്നാം വയസില്‍ ചേച്ചിയാകാന്‍ ഒരുങ്ങുന്നുവെന്ന് നടിയും നര്‍ത്തകിയുമായ ആര്യാ പാര്‍വ്വതി. അമ്മ ദീപ്തി ശങ്കര്‍ ഗര്‍ഭിണിയാണെന്നും ഉടന്‍ തന്നെ താനൊരു അമ്മയുടെയും വല്യേച്ചിയുടെയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറെടുക്കുകയാണെന്നും ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അമ്മയുടെ നിറവയറില്‍ മുഖം ചേര്‍ത്ത് പിടിക്കുന്ന ചിത്രത്തൊടപ്പമാണ് ആര്യ കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തുന്ന വിവരം ആരാധകരെ അറിയിച്ചത്.