മകൾ ജനിച്ച് മൂന്നാം ദിവസം ഹൃദയത്തിൽ രണ്ട് ദ്വാരം; മൂന്നാം മാസം ശസ്ത്രക്രിയ: ബിപാഷ ബസു

Last Updated:
ഓപ്പറേഷൻ തിയേറ്ററിനകത്ത് മകൾ കിടക്കുമ്പോൾ തന്റെ ജീവിതം അവിടെ നിലച്ചു പോയതായി തോന്നി
1/12
 കഴിഞ്ഞ വർഷം നവംബർ 12 നാണ് ബോളിവുഡ് നടി ബിപാഷ ബസുവും ഭർത്താവ് കരൺ സിംഗ് ഗ്രോവറും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേറ്റത്. ദേവി ബസു സിംഗ് ഗ്രോവർ എന്നാണ് മകൾക്ക് താര ദമ്പതികൾ പേര് നൽകിയത്. കുഞ്ഞിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.

advertisement
2/12
 ഇപ്പോൾ ആദ്യമായി മകളുടെ ജനന സമയത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബിപാഷ. ബോളിവുഡ് നടിയും അവതാരകയുമായ നേഹ ദൂപ്പിയയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് സെഷനിലാണ് ബിപാഷ അതിജീവിച്ച കഠിന കാലത്തെ കുറിച്ച് തുറന്നു സമയത്ത്.

3/12
 വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫക്ട് (VSD)എന്ന അവസ്ഥയോടുകൂടിയാണ് മകൾ ജനിച്ചതെന്നാണ് ബിപാഷ തുറന്നു പറഞ്ഞത്. മകളുടെ അവസ്ഥയെ കുറിച്ച് വൈകാരികമായിട്ടായിരുന്നു താരം പറഞ്ഞത്. ആദ്യം ഇതിനെ കുറിച്ച് പുറത്തു പറയേണ്ടതെന്നാണ് കരുതിയത് എന്നും ബിപാഷ പറഞ്ഞു.

4/12
 മാതാപിതാക്കാളായിട്ടുള്ള തങ്ങളുടെ ആദ്യ യാത്ര സാധാരണ മാതാപിതാക്കളിൽ നിന്നും അൽപം വ്യത്യസ്തമായിരുന്നു. ഇപ്പോൾ ചിരിച്ചു കൊണ്ട് സംസാരിക്കുന്നുണ്ടെങ്കിലും ഒരുപാട് വിഷമിച്ചിരുന്ന സമയമുണ്ടായിരുന്നു. മറ്റൊരു അമ്മയ്ക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവരുത് എന്നാണ് ആഗ്രഹം.

5/12
 ആദ്യമായി അമ്മയായതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് കുഞ്ഞ് ജനിച്ച് മൂന്നാമത്തെ ദിവസം അവളുടെ ഹൃദയത്തിൽ രണ്ട് സുഷിരങ്ങൾ ഉണ്ടെന്ന് കണ്ടെത്തുന്നത്. വിഎസ്ഡി എന്നതിനെ കുറിച്ച് അതുവരെ ഞങ്ങൾക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല.

6/12
 വല്ലാത്തൊരു കാലമായിരുന്നു അത്. കുടുംബത്തോടു പോലും ഇക്കാര്യം താനും കരണും പറഞ്ഞിരുന്നില്ല. മകൾ ജനിച്ചത് ആഘോഷിക്കണമെന്ന് ആഗ്രഹിക്കുമ്പോൾ തന്നെ ദുഃഖവും ഒപ്പം ചേരും. ആദ്യത്തെ അഞ്ച് മാസം വളരെ കഷ്ടപ്പെട്ടു.

7/12
 ഹൃദയത്തിലെ ദ്വാരങ്ങൾ സ്വയം സുഖപ്പെടുന്നുണ്ടോ എന്നറിയാൻ എല്ലാ മാസവും സ്കാൻ ചെയ്യണമെന്നായിരുന്നു ഡോക്ടർമാർ നിർദശിച്ചത്. എന്നാൽ, അൽപം വലിയ ദ്വാരം തന്നെയായിരുന്നു മകൾക്കുണ്ടായിരുന്നത്. അതിനാൽ തന്നെ ഡോക്ടർമാർക്കു പോലും വ്യക്തമായ ഉറപ്പ് നൽകാൻ സാധിച്ചിരുന്നില്ല.

8/12
 പിന്നെ ശസ്ത്രക്രിയ മാത്രമായിരുന്നു പോംവഴി. കുഞ്ഞിന് മൂന്ന് മാസം പൂർത്തിയാകുമ്പോൾ തന്നെ ശസ്ത്രക്രിയ നടത്തണം. വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നു പോയതെന്ന് ബിപാഷ. എങ്ങനെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.

9/12
 വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുകയായിരുന്നു താനും കരണും. സ്വാഭാവികമായി തന്നെ മകളുടെ അവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് തങ്ങൾ വിശ്വസിച്ചു. ആദ്യത്തെ മാസം സ്കാൻ ചെയ്തപ്പോൾ അതുണ്ടായില്ല. രണ്ടാം മാസത്തിലും സ്കാൻ ചെയ്തു. അപ്പോഴും ദ്വാരം അങ്ങനെ തന്നെയുണ്ട്.

10/12
 മൂന്നാം മാസം സ്കാനിങ്ങിനു പോയത് എല്ലാത്തിനും തയ്യാറായിട്ടായിരുന്നു. ശസ്ത്രക്രിയയുടെ വിശദാംശങ്ങളെ കുറിച്ച് പഠിച്ചു. പല ആശുപത്രികളിൽ പോയി, ഡോക്ടർമാരെ കണ്ടു. അങ്ങനെ മകളുടെ ശസ്ത്രക്രിയയ്ക്ക് താൻ മെല്ലെ തയ്യാറായിരുന്നു. പക്ഷേ, ഭർത്താവ് കരൺ അപ്പോഴും മാനസികമായി ഉൾക്കൊണ്ടിരുന്നില്ല. മകളെ പൂർണ ആരോഗ്യത്തോടെ തിരിച്ചു കിട്ടുമെന്ന് താൻ ഉറച്ചു വിശ്വസിച്ചിരുന്നു.

11/12
 അങ്ങനെ മൂന്നാം മാസം തന്റെ മകൾ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായി. ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയായിരുന്നു. ഓപ്പറേഷൻ തിയേറ്ററിനകത്ത് മകൾ കിടക്കുമ്പോൾ തന്റെ ജീവിതം അവിടെ നിലച്ചു പോയതായി തോന്നി. വിജയകരമായി ശസ്ത്രക്രിയ പൂർത്തിയായപ്പോഴാണ് തനിക്ക് ജീവൻ തിരിച്ചു കിട്ടിയത്.

12/12
 ഇപ്പോൾ മകൾ പൂർണ ആരോഗ്യവതിയാണ്. മകളെ ആരോഗ്യത്തോടെ തിരിച്ചുകിട്ടുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും കൃത്യമായ സമയത്ത് സുരക്ഷിതമായ സ്ഥലത്ത് അവളെ സർജറിക്ക് വിധേയമാക്കുക എന്ന തീരുമാനമായിരുന്നു ഏറെ പ്രയാസകരമെന്നും ബിപാഷ

Modi@75: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
Modi@75:പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
  • പ്രധാനമന്ത്രി മോദിയുടെ 75 വർഷത്തെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം പുറത്തിറങ്ങി.

  • നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷി പുസ്തകം അമിത് ഷായ്ക്ക് സമ്മാനിച്ചു.

  • മോദിയുടെ ജീവിതം, ദർശനം, നാഴികക്കല്ലുകൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം അഞ്ച് വിഭാഗങ്ങളിലായി ക്രമീകരിച്ചു.

View All
advertisement