'ഞങ്ങൾ തമ്മിൽ വളരെ സീരിയസായ അടുപ്പം'; നടൻ വിഷ്ണുവുമായുള്ള ബന്ധത്തെക്കുറിച്ച് ജ്വാല ഗുട്ട

Last Updated:
വിഷ്ണുമായി അടുത്തത് വളരെ യാദൃശ്ചികമായാണെന്നും ഈ ബന്ധം വളരെ സീരിയസാണെന്നും ജ്വാല ഗുട്ട പറഞ്ഞു.
1/6
 നടൻ വിഷ്ണു വിശാലുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ബാഡ്മിന്‍റൺ താരം ജ്വാല ഗുട്ട. തങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടാണ് അടുപ്പത്തിലായതെന്ന് അവർ പറഞ്ഞു. ഈ ബന്ധത്തെക്കുറിച്ച് ഇപ്പോൾ എല്ലാവർക്കും അറിയാം. വിഷ്ണുമായി അടുത്തത് വളരെ യാദൃശ്ചികമായാണെന്നും ഈ ബന്ധം വളരെ സീരിയസാണെന്നും ജ്വാല ഗുട്ട പറഞ്ഞു.

advertisement
2/6
 വളരെ സ്വാഭാവികമായാണ് ഞങ്ങൾ ആദ്യം കണ്ടുമുട്ടുന്നത്. പിന്നീട് കൂടുതൽ അടുക്കുകയും ചെയ്തു. ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്തു. ഇതിലൂടെ പരസ്പരം നല്ലതുപോലെ മനസിലാക്കാൻ സാധിച്ചു.

3/6
 പലപ്പോഴും താൻ ഹൈദരാബാദിൽ ആണെങ്കിലും ചെന്നൈയിലുള്ള വിഷ്ണു ഇടയ്ക്കിടെ കാണാൻ വരാറുണ്ടെന്ന് ജ്വാല പറഞ്ഞു. ഹൈദരാബാദിന് പുറത്തുള്ള ഒരാളുമായി അടുപ്പത്തിലാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ജ്വാല ഗുട്ട പറയുന്നു.

4/6
 വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവരാണെങ്കിലും അത് തങ്ങളുടെ അടുപ്പത്തെ ബാധിച്ചിട്ടില്ലെന്ന് ജ്വാല പറയുന്നു. പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഞങ്ങളെ കൂടുതൽ അടുപ്പിച്ചതെന്നും അവർ പറഞ്ഞു.

5/6
 ബാഡ്മിന്‍റണുമായി ബന്ധപ്പെട്ട് തന്‍റെ പ്രവർത്തനങ്ങൾക്ക് വിഷ്ണു വിശാൽ പൂർണ പിന്തുണ നൽകുന്നുണ്ട്. അടുത്തിടെ ആരംഭിച്ച അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അദ്ദേഹം നൽകുന്നുണ്ട്. തന്‍റെ ഇഷ്ടങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചു തരുന്നയാളാണ് അദ്ദേഹം. ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിന്‍റെ തിരക്കുകൾ മനസിലാക്കിതന്നെയാണ് താനും ഇഷ്ടപ്പെട്ടത്. പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് അദ്ദേഹമെന്നും ജ്വാല ഗുട്ട പറഞ്ഞു.

6/6
 ഇക്കഴിഞ്ഞ പുതുവത്സരാഘോഷത്തിന് ജ്വാല ഗുട്ടയും വിഷ്ണു വിശാലും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്.

ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 

  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement