Maithri Patel: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ്; ഗുജറാത്തികർഷകന്റെ മകൾ

Last Updated:
മൈത്രി കേവലം 11 മാസങ്ങള്‍ കൊണ്ടാണ് കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയത്.
1/6
[caption id="attachment_432975" align="alignnone" width="300"] സൂറത്: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി മാറിയിരിക്കുകയാണ് ഗുജറാത്തിലെ സൂറത് സ്വദേശിനിയായ മൈത്രി പട്ടേല്‍ എന്ന 19 വയസ്സുകാരി. അമേരിക്കയില്‍ നിന്നാണ് മൈത്രി തന്റെ വിമാന പറത്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കാന്തി പട്ടേല്‍ എന്ന കര്‍ഷകന്റെ മകളായ മൈത്രി കേവലം 11 മാസങ്ങള്‍ കൊണ്ടാണ് കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയത്.</dd>
 	<dd>[/caption]
[caption id="attachment_432975" align="alignnone" width="300"] സൂറത്: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി മാറിയിരിക്കുകയാണ് ഗുജറാത്തിലെ സൂറത് സ്വദേശിനിയായ മൈത്രി പട്ടേല്‍ എന്ന 19 വയസ്സുകാരി. അമേരിക്കയില്‍ നിന്നാണ് മൈത്രി തന്റെ വിമാന പറത്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കാന്തി പട്ടേല്‍ എന്ന കര്‍ഷകന്റെ മകളായ മൈത്രി കേവലം 11 മാസങ്ങള്‍ കൊണ്ടാണ് കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയത്.</dd> <dd>[/caption]
advertisement
2/6
[caption id="attachment_432977" align="alignnone" width="300"] അമേരിക്കയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം സൂറതിലെത്തിയ മൈത്രി ന്യൂസ്18 നുമായി സംസാരിക്കുകയായിരുന്നു. കുഞ്ഞുനാള്‍ മുതലേ പൈലറ്റാവാന്‍ താല്‍പര്യമുണ്ടായിരുന്നു എന്നു പറയുന്ന മൈത്രി പ്ലസ്റ്റു പൂര്‍ത്തിയാക്കിയ ശേഷം പൈലറ്റ് ട്രെയ്‌നിംഗ് കോഴ്‌സിന് ചേരുകയായിരുന്നു. അമേരിക്കയില്‍ നിന്ന് കോഴ്‌സ് ചെയ്യാനായിരുന്നു അവള്‍ തീരുമാനിച്ചത്. കര്‍ഷകനായ മൈത്രിയുടെ അച്ഛന്‍ സൂറത് മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരന്‍ കൂടിയാണ്.</dd>
 	<dd>[/caption]
[caption id="attachment_432977" align="alignnone" width="300"] അമേരിക്കയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം സൂറതിലെത്തിയ മൈത്രി ന്യൂസ്18 നുമായി സംസാരിക്കുകയായിരുന്നു. കുഞ്ഞുനാള്‍ മുതലേ പൈലറ്റാവാന്‍ താല്‍പര്യമുണ്ടായിരുന്നു എന്നു പറയുന്ന മൈത്രി പ്ലസ്റ്റു പൂര്‍ത്തിയാക്കിയ ശേഷം പൈലറ്റ് ട്രെയ്‌നിംഗ് കോഴ്‌സിന് ചേരുകയായിരുന്നു. അമേരിക്കയില്‍ നിന്ന് കോഴ്‌സ് ചെയ്യാനായിരുന്നു അവള്‍ തീരുമാനിച്ചത്. കര്‍ഷകനായ മൈത്രിയുടെ അച്ഛന്‍ സൂറത് മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരന്‍ കൂടിയാണ്.</dd> <dd>[/caption]
advertisement
3/6
[caption id="attachment_432979" align="alignnone" width="300"] ''സാധാരണ ഗതിയില്‍ ഈ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ 18 മാസം വേണ്ടി വരാറുണ്ട്. കാരണം, നിശ്ചിത മണിക്കൂറുകള്‍ വിമാനം പറത്തിയാലേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. എന്നാല്‍ എനിക്ക് വെറും 11 മാസങ്ങള്‍ കൊണ്ട് ഈ കോഴ്‌സ് പൂര്‍ത്തിയാക്കാനുള്ള ഭാഗ്യം ലഭിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ അച്ഛനെ അമേരിക്കയിലേക്ക് ക്ഷണിക്കുകയും അദ്ദേഹത്തെ വിമാനത്തില്‍ കൊണ്ടു പോവുകയും ചെയ്തു. ഞങ്ങള്‍ 3500 അടി ഉയരത്തില്‍ പറന്നു. ഇത് ഞങ്ങള്‍ക്ക് ഒരു സ്വപ്ന സാക്ഷാത്കാരം പോലെയായിരുന്നു,'' മൈത്രി പറഞ്ഞു.</dd>
 	<dd>[/caption]
[caption id="attachment_432979" align="alignnone" width="300"] ''സാധാരണ ഗതിയില്‍ ഈ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ 18 മാസം വേണ്ടി വരാറുണ്ട്. കാരണം, നിശ്ചിത മണിക്കൂറുകള്‍ വിമാനം പറത്തിയാലേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. എന്നാല്‍ എനിക്ക് വെറും 11 മാസങ്ങള്‍ കൊണ്ട് ഈ കോഴ്‌സ് പൂര്‍ത്തിയാക്കാനുള്ള ഭാഗ്യം ലഭിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ അച്ഛനെ അമേരിക്കയിലേക്ക് ക്ഷണിക്കുകയും അദ്ദേഹത്തെ വിമാനത്തില്‍ കൊണ്ടു പോവുകയും ചെയ്തു. ഞങ്ങള്‍ 3500 അടി ഉയരത്തില്‍ പറന്നു. ഇത് ഞങ്ങള്‍ക്ക് ഒരു സ്വപ്ന സാക്ഷാത്കാരം പോലെയായിരുന്നു,'' മൈത്രി പറഞ്ഞു.</dd> <dd>[/caption]
advertisement
4/6
[caption id="attachment_432981" align="alignnone" width="300"] മൈത്രിയുടെ ഈ നേട്ടം കണക്കിലെടുത്ത് തന്റെ മകള്‍ക്ക് ശ്രവണ്‍ എന്ന പേര് നല്‍കിയെന്ന് അവളുടെ അമ്മ രേഖ അഭിമാനത്തോടെ പറയുന്നു. ഐതിഹ്യ പ്രകാരം അനുസരണയുള്ളവള്‍ എന്നാണ് ശ്രവണ്‍ എന്നതിന്റെ അര്‍ത്ഥമെന്നും രേഖ പറയുന്നു.''പൈലറ്റായ മകള്‍ക്കൊപ്പം ആകാശത്ത് പറക്കുക എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. അച്ഛന്റെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് മൈത്രി. ഇതില്‍പ്പരം ഒരു അച്ഛന് എന്താണ് വേണ്ടത്. ഇനി ഇന്ത്യയില്‍ വാണിജ്യ വിമാനങ്ങല്‍ പറത്താന്‍ ഇന്ത്യയിലെ സ്റ്റാണ്ടേര്‍ഡ് പരിശീലനം നേടേണ്ടതുണ്ട്. എന്നാലേ ഇവിടെയും വിമാനം പറത്താനുള്ള ലൈസന്‍സ് ലഭിക്കൂ,'' മൈത്രിയുടെ അച്ഛന്‍ കാന്തിലാല്‍ പറഞ്ഞു.</dd>
 	<dd>[/caption]
[caption id="attachment_432981" align="alignnone" width="300"] മൈത്രിയുടെ ഈ നേട്ടം കണക്കിലെടുത്ത് തന്റെ മകള്‍ക്ക് ശ്രവണ്‍ എന്ന പേര് നല്‍കിയെന്ന് അവളുടെ അമ്മ രേഖ അഭിമാനത്തോടെ പറയുന്നു. ഐതിഹ്യ പ്രകാരം അനുസരണയുള്ളവള്‍ എന്നാണ് ശ്രവണ്‍ എന്നതിന്റെ അര്‍ത്ഥമെന്നും രേഖ പറയുന്നു.''പൈലറ്റായ മകള്‍ക്കൊപ്പം ആകാശത്ത് പറക്കുക എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. അച്ഛന്റെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് മൈത്രി. ഇതില്‍പ്പരം ഒരു അച്ഛന് എന്താണ് വേണ്ടത്. ഇനി ഇന്ത്യയില്‍ വാണിജ്യ വിമാനങ്ങല്‍ പറത്താന്‍ ഇന്ത്യയിലെ സ്റ്റാണ്ടേര്‍ഡ് പരിശീലനം നേടേണ്ടതുണ്ട്. എന്നാലേ ഇവിടെയും വിമാനം പറത്താനുള്ള ലൈസന്‍സ് ലഭിക്കൂ,'' മൈത്രിയുടെ അച്ഛന്‍ കാന്തിലാല്‍ പറഞ്ഞു.</dd> <dd>[/caption]
advertisement
5/6
[caption id="attachment_432983" align="alignnone" width="300"] ഈയടുത്ത് സൂറത്ത് സ്വദേശി തന്നെയായി 16 വയസ്സുകാരന് തന്റെ സ്‌കെച്ചിംഗ് മികവുകള്‍ക്ക് അംഗീകാരമെന്നോണം ഡല്‍ഹിയിലെ സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റ് ബിരുദം ലഭിച്ചിരിച്ചത് വാര്‍ത്തയായിരുന്നു. ഗുജറാത്തിലെ ഒരു ബിസിനസ് കുടുംബത്തില്‍ നിന്ന് വരുന്ന ശമക് എന്ന വിദ്യാര്‍ത്ഥി സ്‌കെച്ചിംഗ് കലയില്‍ ഇത്തരം നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്.</dd>
 	<dd>[/caption]
[caption id="attachment_432983" align="alignnone" width="300"] ഈയടുത്ത് സൂറത്ത് സ്വദേശി തന്നെയായി 16 വയസ്സുകാരന് തന്റെ സ്‌കെച്ചിംഗ് മികവുകള്‍ക്ക് അംഗീകാരമെന്നോണം ഡല്‍ഹിയിലെ സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റ് ബിരുദം ലഭിച്ചിരിച്ചത് വാര്‍ത്തയായിരുന്നു. ഗുജറാത്തിലെ ഒരു ബിസിനസ് കുടുംബത്തില്‍ നിന്ന് വരുന്ന ശമക് എന്ന വിദ്യാര്‍ത്ഥി സ്‌കെച്ചിംഗ് കലയില്‍ ഇത്തരം നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്.</dd> <dd>[/caption]
advertisement
6/6
 കഴിഞ്ഞ 9 വര്‍ഷമായി സ്‌കെച്ചിംഗ് പ്രാക്റ്റീസ് ചെയ്യുന്ന ശമകിന് നിരവധി ദേശീയ, അന്തര്‍ദേശീയ വേദികളില്‍ തന്റെ കലാ വൈദഗ്ദ്ധ്യം തെളിയിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. കൂടാതെ, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്‌കെച്ചിംഗ് ക്ലാസുകള്‍ ഈ വിദ്യാര്‍ത്ഥി നല്‍കുന്നുണ്ട് എന്നതും ഏറെ ശ്രദ്ദേയമാണ്.
കഴിഞ്ഞ 9 വര്‍ഷമായി സ്‌കെച്ചിംഗ് പ്രാക്റ്റീസ് ചെയ്യുന്ന ശമകിന് നിരവധി ദേശീയ, അന്തര്‍ദേശീയ വേദികളില്‍ തന്റെ കലാ വൈദഗ്ദ്ധ്യം തെളിയിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. കൂടാതെ, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്‌കെച്ചിംഗ് ക്ലാസുകള്‍ ഈ വിദ്യാര്‍ത്ഥി നല്‍കുന്നുണ്ട് എന്നതും ഏറെ ശ്രദ്ദേയമാണ്.
advertisement
ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും
ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും
  • മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് കടന്നു, 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും.

  • കിഴക്കൻ ഗോദാവരി, കൊണസീമ, കാക്കിനട തീരദേശ ജില്ലകളിൽ ശക്തമായ കാറ്റും കനത്ത മഴയും.

  • തീരദേശ മേഖലയിൽ NDRF, SDRF സംഘങ്ങൾ വിന്യസിച്ചു, താൽക്കാലിക ഷെൽട്ടറുകൾ ഒരുക്കി.

View All
advertisement