Malala Yousafzai | 'ജീവിതത്തിലെ വിലപ്പെട്ട ദിനം'; അസീർ മാലിക്കിന്റെ കൈപിടിച്ച് മലാല യൂസുഫ്സായി

Last Updated:
വിവാഹ ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് മലാല
1/6
 "എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസം". വിവാഹ ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് (Nobel prize winner) മലാല യൂസഫ്‌സായി (Malala Yousafzai) സോഷ്യൽമീഡിയയിൽ പങ്കുവെച്ച വാക്കുകളാണിത്. (Image: Malala/)Twitter

advertisement
2/6
 പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(PCB) ഹൈപെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണ് മലാലയുടെ വരൻ എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റോയിട്ടേർസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അസീർ എന്ന ആദ്യ നാമം മാത്രമാണ് മലാല വെളിപ്പെടുത്തിയത്. വിവാഹവാർത്ത സോഷ്യൽമീഡിയയിലൂടെയാണ് മലാല ലോകത്തെ അറിയിച്ചത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. (Image: Malala/Twitter)

3/6
 ബ്രിട്ടനിലെ ബെര്‍മിങ്ഹാമിലുള്ള മലാലയുടെ വീട്ടിൽ വെച്ചായിരുന്നു ലളിതമായ ചടങ്ങുകൾ നടന്നത്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവില്‍ താമസിക്കുന്നത്. (Image: Malala/Twitter)

4/6
 പാകിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിലാണ് മലാല യൂസുഫ്സായിക്ക് നേരെ താലിബാൻ നടത്തിയ വധശ്രമത്തിൽ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. 2012 ൽ മലാല സ്കൂൾ കഴിഞ്ഞ് മടങ്ങി വരുന്ന വഴിയായിരുന്നു ആക്രമണം. (Image: Malala/Twitter)

5/6
 2014 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവാണ് മലാല. നൊബേൽ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. (Image: Malala/Twitter)

6/6
Afghanistan, Taliban, Malala Yousafzai, അഫ്ഗാനിസ്ഥാന്‍, താലിബാന്‍, മലാല യൂസഫ്‌സായ്
മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബർ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു
advertisement
കർണാടകയിൽ എസ്ബിഐ ബാങ്കിൽ വൻകൊള്ള: 59 കിലോ സ്വർണവും 8 കോടി രൂപയും കവർന്നു; കവർച്ചാസംഘത്തിനായി തിരച്ചിൽ ഊർജിതം

  • കർണാടകയിലെ വിജയ്പുരയിലെ എസ്ബിഐ ശാഖയിൽ 59 കിലോ സ്വർണവും 8 കോടി രൂപയും കവർന്നു.

  • കവർച്ചക്കാർ പട്ടാള യൂണിഫോം ധരിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി അലാറം അമർത്തുന്നത് തടഞ്ഞു.

  • കർണാടക, മഹാരാഷ്ട്ര പൊലീസ് സംയുക്തമായി കവർച്ചാസംഘത്തിനായി തിരച്ചിൽ ഊർജിതമാക്കി.

View All
advertisement