മലയാളി വീട്ടമ്മയ്ക്ക് യൂട്യൂബിന്റെ ഗോൾഡൻ പ്ലേ ബട്ടൺ പുരസ്കാരം. പ്രശസ്ത മലയാളി യൂട്യൂബർ വീണാ ജാനിന് പുരസ്കാരം. വീണാസ് കറിവേൾഡ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് വീണ. പത്ത് ലക്ഷം സബ്സ്ക്രൈബര്‍മാരുള്ള യൂട്യൂബ് ചാനലിനാണ് പുരസ്കാരം നൽകുന്നത്.
2/ 6
ഗോൾഡൺ പ്ലേ ബട്ടൺ പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് വീണ ജാൻ. വീണ നേരത്തെ യുട്യൂബിന്‍റെ സിൽവർ പ്ലേ ബട്ടൺ പുരസ്കാരം നേടിയിരുന്നു. ഒരു ലക്ഷം സബ്സ്ക്രൈബർമാരുള്ള ചാനലിന് നൽകുന്ന പുരസ്കാരമാണ് സിൽവർ ബട്ടൺ.
3/ 6
പാചകക്കുറിപ്പുകൾ പങ്കുവെയ്ക്കുന്ന ചാനലാണ് വീണാസ് കറിവേൾഡ്. പത്ത് ലക്ഷം സബ്സ്ക്രൈബര്‍മാരാണ് ചാനലിനുള്ളത്. തൃശൂർ സ്വദേശിയായ വീണ ദുബായിലാണ് താമസിക്കുന്നത്.
4/ 6
മികച്ച യൂട്യൂബർമാർക്ക് യൂട്യൂബ് പുരസ്കാരങ്ങൾ നൽകാറുണ്ട്. സബ്സ്ക്രൈബർമാരുടെ എണ്ണം കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്.
5/ 6
ഇതിന്റെ ആദ്യ തലം സിലവർ പ്ലേ ബട്ടൺ ആണ്. ഇതു കഴിഞ്ഞ് ഗോൾഡൻ പ്ലേബട്ടൺ നൽകും.
6/ 6
അതിനു മുകളിലുള്ള പുരസ്കാരമാണ് ഡയമണ്ട് പ്ലേബട്ടൺ. പത്ത് മില്യൺ സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് ചാനലിനാണ് ഇത് നൽകുന്നത്. ഏറ്റവും അവസാനമായി കസ്റ്റം പ്ലേബട്ടൺ, റൂബി പ്ലേബട്ടൺ എന്നീ പുരസ്കാരങ്ങളും യുട്യൂബ് നൽകുന്നു.