അറുപത്തിയൊന്നാം വയസിൽ അമ്മ പ്രസവിച്ചു; സ്വന്തം പേരക്കുഞ്ഞിനെ
Last Updated:
മുപ്പത് വർഷങ്ങൾക്ക് മുമ്പാണ് സിസിലി എലഡ്ജ് എന്ന 61 കാരി അവസാനമായി ഗർഭിണിയാകുന്നത്. പത്ത് വർഷം മുമ്പ് ആർത്തവ വിരാമവും നേരിട്ട സിസിലി ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് തന്റെ മകന്റെ കുഞ്ഞിന് ജന്മം കൊടുക്കുക എന്ന ആശയത്തെ സ്വീകരിച്ചത്
വാഷിങ്ടൺ: സ്വർഗാനുരാഗിയായ മകനും ഭർത്താവിനും വേണ്ടി കുഞ്ഞിനെ പ്രസവിച്ച് 61 കാരിയായ അമ്മ. അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്താണ് ഈ അപൂർവ സംഭവം അരങ്ങേറിയത്. 32കാരനായ മാത്യു എലെഡ്ജും 29കാരിയായ എലിയറ്റ് ഡൗവർട്ടിയും ഏറെ നാളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഐവിഎഫ് വഴി ഒരു കുഞ്ഞ് എന്ന സ്വപ്‌നം ഇരുവർക്കും നേടികൊടുക്കാൻ മാത്യുവിന്റെ അമ്മ തന്നെ മുൻകൈയ്യെടുത്ത് രംഗത്തെത്തുകയായിരുന്നു.
advertisement
advertisement
advertisement
advertisement
അമ്മയ്ക്ക് പരിചരണവുമായി മകൻ മാത്യുവും ഭർത്താവ് എലിയറ്റും ഒപ്പമുണ്ടായിരുന്നു. ഒടുവിൽ പൂർണ ആരോഗ്യവതിയായി‘ഉമ’അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അമ്മയുടെ പ്രസവ സമയത്തും ഇരുവരും ഒപ്പമുണ്ടായിരുന്നു. ഗർഭകാലത്തെല്ലാം തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അമ്മയായല്ല മറിച്ച് അമ്മൂമ്മയായി തന്നെയാണ് സിസിലി നോക്കികണ്ടത്.
advertisement


