Women's Day 2020 | ഞായറാഴ്ച വേണാട് എക്സ്പ്രസ് ചരിത്രംകുറിക്കും; കേരളത്തിൽ ആദ്യമായി പൂർണമായും സ്ത്രീകൾ ഓടിക്കുന്ന ട്രെയിൻ
- Published by:Anuraj GR
- news18-malayalam
Last Updated:
Women's Day 2020 | അന്താരാഷ്ട്ര വനിതാദിനത്തിന്‍റെ ഭാഗമായാണ് വേണാട് എക്സ്പ്രസ് നിയന്ത്രണം പൂർണമായും സ്ത്രീകൾക്ക് ലഭിക്കുന്നതെന്ന് മന്ത്രി കെ.കെ ശൈലജ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
തിരുവനന്തപുരം: 2020 മാർച്ച് എട്ട് ഞായറാഴ്ച രാവിലെ 10.15ന് എറണാകുളത്തുനിന്ന് ഷൊർണൂരിലേക്ക് പുറപ്പെടുന്ന വേണാട് എക്സ്പ്രസ് ചരിത്രമെഴുതും. കേരളത്തിൽ ആദ്യമായി പൂർണമായും സ്ത്രീകൾ നിയന്ത്രിക്കുന്ന ട്രെയിൻ എന്ന ഖ്യാതി സ്വന്തമാക്കാനൊരുങ്ങുകയാണ് വേണാട് എക്സ്പ്രസ്. അന്താരാഷ്ട്ര വനിതാദിനത്തിന്‍റെ ഭാഗമായാണ് വേണാട് എക്സ്പ്രസ് നിയന്ത്രണം പൂർണമായും സ്ത്രീകൾക്ക് ലഭിക്കുന്നതെന്ന് മന്ത്രി കെ.കെ ശൈലജ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
advertisement
advertisement
advertisement
ടി.പി ഗൊരാത്തി ഈ ട്രെയിനിന്‍റെ ലോക്കോ പൈലറ്റും വിദ്യാദാസ് അസിസ്റ്റന്‍റ് ലോക്കോ പൈലറ്റും ആയിരിക്കും. ഗാർഡായി എം. ഷീജ, ടിടിഇ ആയി ഗീതാകുമാർ, പ്ലാറ്റ്ഫോം എസ്.എം ആയി ദിവ്യ, കാബിൻ എസ്.എം ആയി നീതു പോയിന്‍റ്സ്മെൻ ആയി പ്രസീദ, രജനി, മെക്കാനിക്കൽ സ്റ്റാഫ് ആയി സിന്ധു വിശ്വനാഥൻ, വി. ആർ വീണ, എ.കെ ജയലക്ഷ്മി, സൂര്യ കമലാസനൻ, ടി.കെ വിനീത, ശാലിനി രാജു, അർച്ചന എന്നിവരാകും ജോലികൾ നിർവ്വഹിക്കുക.
advertisement
advertisement
advertisement


