രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിമാനയാത്രകള്‍ക്കായുള്ള എയര്‍ ഇന്ത്യ വണ്‍ വിമാനം ഡല്‍ഹിയിലെത്തി.
2/ 14
വിവിഐപി ദൗത്യത്തിനായി വാങ്ങുന്ന പുതിയ ബോയിങ് 777 വിമാനങ്ങളില്‍ ആദ്യത്തേതാണ് രാജ്യതലസ്ഥാനത്തെത്തിയത്.
3/ 14
യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവിമാനമായ എയര്‍ഫോഴ്‌സ് വണ്ണിന് തുല്യമായ സുരക്ഷാ സംവിധാനങ്ങളാണ് ബോയിങ് കമ്പനി എയര്‍ ഇന്ത്യ വണ്ണിലും ഒരുക്കിയിരിക്കുന്നത്.
4/ 14
അമേരിക്കയിലെ ടെക്‌സാസില്‍നിന്ന് ഇന്നലെ വൈകിട്ടോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തിയത്.
5/ 14
ഇതോടെ പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ നിയന്ത്രണം എയര്‍ ഇന്ത്യയില്‍നിന്ന് വ്യോമസേനാ പൈലറ്റുമാര്‍ ഏറ്റെടുക്കും.
6/ 14
വിമാനത്തിന്റെ പരിപാലനച്ചുമതല എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസസിനാണ്.
7/ 14
അടുത്ത വര്‍ഷം ജൂലൈ മുതലാകും എയര്‍ ഇന്ത്യ വണ്‍ ഔദ്യോഗിക ദൗത്യം തുടങ്ങുക.
8/ 14
ബോയിങ് 777 വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റുമാര്‍ക്ക് വ്യോമസേന പരിശീലനം നല്‍കിക്കഴിഞ്ഞു.
9/ 14
കൂടുതല്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുമെന്നും വ്യോമസേന അറിയിച്ചു. അമേരിക്കയുടെ സഹകരണത്തോടെയാണ് എയര്‍ ഇന്ത്യ വണ്ണിന്റെ ആധുനികവത്‌കരണം.