ഹെൽമറ്റില്ലെങ്കിൽ 1000 രൂപ പിഴ; മദ്യപിച്ച് വാഹനമോടിച്ചാൽ പതിനായിരം രൂപ; ഭേദഗതി വരുത്തിയ മോട്ടോർ ബില്ലിന് കാബിനറ്റിന്റെ അംഗീകാരം
Last Updated:
സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ ആയിരം രൂപ പിഴ
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിനുള്ള ശിക്ഷയും പിഴയും കഠിനമാക്കി . മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. ബില്ല് ഉടന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. കഴിഞ്ഞ ഗവണ്‍മെന്‍റിന്‍റെ കാലത്ത് ലോക്സഭയില്‍ പാസായ ബില്ല് രാജ്യസഭയില്‍ പാസാകാത്തതിനാലാണ് വീണ്ടും അവതരിപ്പിക്കുന്നത്.
advertisement
പുതിയ നിയമപ്രകാരം ആംബുലൻസിന് പോകാൻ വഴികൊടുത്തില്ലെങ്കിൽ പതിനായിരം രൂപയാണ് പിഴ. ഹെല്‍മറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ ഇനി പിഴ 1000 രൂപയാണ്. ഒപ്പം 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. വാഹനം ഒടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 5000 രൂപയാണ് നിലവില്‍ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്.
advertisement
advertisement