Gold price| '2021ൽ സ്വർണം പത്ത് ഗ്രാമിന് 65,000 രൂപയും വെള്ളി കിലോയ്ക്ക് 90,000 രൂപയുമാകും': വിദഗ്ധർ

Last Updated:
കഴിഞ്ഞ വർഷത്തേ അതേ ട്രെൻഡ് നിലനിന്നാൽ സ്വർണവില പത്ത് ഗ്രാമിന് 2021 ൽ 65,000 രൂപയാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. വെള്ളി നിരക്കിലും പുതിയ വർഷം വർധനയുണ്ടാകും.
1/6
 2020 സ്വർണത്തിനും വെള്ളിക്കും നല്ലരീതിയിൽ വില വർധിച്ച വർഷമായിരുന്നു. സ്വർണവിലയിൽ 27 ശതമാനവും വെള്ളിവിലയിൽ 50 ശതമാനവുമാണ് വർധനയുണ്ടായത്. ഓഗസ്റ്റിൽ സ്വർണം അതിന്റെ ഏറ്റവും ഉയർന്ന നിരക്കായ 56,000 രൂപയിൽ (10 ഗ്രാമിന്) എത്തി. വെള്ളി കിലോയ്ക്ക് 80,000 രൂപയും തൊട്ടു.
2020 സ്വർണത്തിനും വെള്ളിക്കും നല്ലരീതിയിൽ വില വർധിച്ച വർഷമായിരുന്നു. സ്വർണവിലയിൽ 27 ശതമാനവും വെള്ളിവിലയിൽ 50 ശതമാനവുമാണ് വർധനയുണ്ടായത്. ഓഗസ്റ്റിൽ സ്വർണം അതിന്റെ ഏറ്റവും ഉയർന്ന നിരക്കായ 56,000 രൂപയിൽ (10 ഗ്രാമിന്) എത്തി. വെള്ളി കിലോയ്ക്ക് 80,000 രൂപയും തൊട്ടു.
advertisement
2/6
Gold Smuggling, cofeposa, Gold Kings, Perumbavoor Gold Kings, DRDi, കൊച്ചി, പെരുമ്പാവൂർ, സ്വർണരാജാക്കൻമാർ, സ്വർണക്കടത്ത്, കൊഫേപോസെ
നിലവിൽ സ്വർണത്തിന് 50,180 രൂപയും (10 ഗ്രാമിന്) വെള്ളിക്ക് 68,224 രൂപയുമാണ് (ഒരു കിലോ) വില. ലോകമെമ്പാടും വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ സാമ്പത്തിക പുനരുജ്ജീവനത്തിൽ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണെന്നും സ്വർണത്തിലും വെള്ളിയിലുമുള്ള നിക്ഷേപമാണ് സുരക്ഷിതമെന്നും വിദഗ്ധർ പറയുന്നു.
advertisement
3/6
gold price, gold, gold price in kerala, gold price touched 42000, സ്വർണവില, കേരളത്തിൽ സ്വർണവില, ഇന്നത്തെ സ്വർണവില
കഴിഞ്ഞ വർഷത്തേ അതേ ട്രെൻഡ് നിലനിന്നാൽ സ്വർണവില പത്ത് ഗ്രാമിന് 2021 ൽ 65,000 രൂപയാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിനുപുറമെ, ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക്‌ വൻതോതിൽ ഉത്തേജനം ലഭിക്കുന്നത് സ്വർണം പോലുള്ള സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപങ്ങളെ ആകർഷിക്കുന്നുവെന്നും ഇവർ പറയുന്നു.
advertisement
4/6
Gold, Gold Price
വെള്ളി നിരക്കിലും പുതിയ വർഷം വർധനയുണ്ടാകും. വെള്ളിയുടെ വില കിലോയ്ക്ക് 90,000 രൂപയിലെത്താമെന്നാണ് വിദഗ്ധാഭിപ്രായം. വെള്ളിയെ ആശ്രയിക്കുന്ന സോളാർ പാനലുകൾ, ഇലക്ട്രോണിക്സ് തുടങ്ങിയ ഹരിത സാങ്കേതിക വിദ്യകൾ ലോകമാകെ വികസിക്കുകയാണ്. ഡോളർ ദുർബലപ്പെടുന്നത് മറ്റ് കറൻസികൾ കൈയിലുള്ളവർക്ക് വെള്ളി വിലകുറഞ്ഞതാകുന്നു.
advertisement
5/6
Andhra Pradesh treasury dept accountant, Andhra Pradesh, G Manoj Kumar, illicit Property
ഇതിനുപുറമെ, ലോകമെമ്പാടും വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ സാമ്പത്തിക പുനരുജ്ജീവനത്തിൽ അനിശ്ചിതത്വം ഉയർത്തുകയും സുരക്ഷിത നിക്ഷേപങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നു. ഐസിഐസിഐ സെക്യൂരിറ്റീസിലെ വിദഗ്ധരെ ഉദ്ധരിച്ച് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
6/6
gold smuggling, uae consulate, customs, swapna suresh, diplomatic baggage, സ്വർണക്കടത്ത്, യുഎഇ കോൺസുലേറ്റ്, സ്വപ്ന
ആഗോള വിപണിയിൽ സ്വർണവിലയിൽ 25 ശതമാനം വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. പത്ത് വർഷത്തിനുള്ളിൽ ഏറ്റവും വലിയ വാർഷിക വളർച്ചയാണിത്. സാമ്പത്തിക രംഗത്തെ പ്രക്ഷുബ്ധമായ അവസ്ഥക്കിടെയാണ് ഈ നേട്ടം സ്വന്തമാക്കാനായത്.
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement