കിടക്കയ്ക്കരികിലിരുന്ന സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടന്ന യുവതി മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
പതിവുപോലെ രാത്രിയിൽ മകനുമായി ഫോണിൽ സംസാരിച്ച യുവതി ഫോൺ മാറ്റിവെച്ച് ഉറങ്ങുകയായിരുന്നു. പിറ്റേന്ന് മരുമകൻ വീട്ടിൽ എത്തിയപ്പോൾ അവരെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു
മാറിയ സാഹചര്യത്തിൽ സ്‌മാർട്ട്‌ഫോൺ മനുഷ്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴും ഫോൺ അരികിൽ ഉണ്ടാകും. കുറച്ച് സമയം ഫോൺ ഉപയോഗിക്കാനാകാതെ വന്നാൽ പലർക്കും ശ്വാസം മുട്ടുന്നതുപോലെയാണ്. അതുകൊണ്ടുതന്നെ പലരും രാത്രി ഉറങ്ങുമ്പോഴും ഫോൺ അടുത്ത് വയ്ക്കാറുണ്ട്. മിക്കവർക്കും അതൊരു ശീലമായി. രാത്രി ഉറങ്ങുന്നത് വരെയും രാവിലെ എഴുന്നേറ്റാൽ ഉടനെയും ഫോൺ നോക്കിയിരിക്കുന്നതും ഒഴിവാക്കാനാകാത്ത ശീലമായി മാറി. ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. (ചിത്രത്തിന് കടപ്പാട്- എംഡിടോക്ക്)
advertisement
advertisement
ഒരു ചൈനീസ് നിർമ്മിത സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചാണ് യുവതി മരിച്ചത്. ഈ സ്ത്രീയുടെ മകൻ പട്ടാളത്തിൽ ജോലി ചെയ്യുകയാണ്. പതിവുപോലെ രാത്രിയിൽ മകനുമായി ഫോണിൽ സംസാരിച്ച യുവതി ഫോൺ മാറ്റിവെച്ച് ഉറങ്ങുകയായിരുന്നു. പിറ്റേന്ന് മരുമകൻ വീട്ടിൽ എത്തിയപ്പോൾ അവരെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. യുവതിയുടെ ചുറ്റും രക്തം കാണപ്പെട്ടു. അവരുടെ ഫോൺ പൊട്ടിത്തെറിച്ച നിലയിലാണ് കാണപ്പെട്ടത്. (ചിത്രത്തിന് കടപ്പാട്- എംഡിടോക്ക്)
advertisement
"എന്റെ അമ്മായി ഇന്നലെ രാത്രി മരിച്ചു, അവർ സ്മാർട്ട്‌ഫോണാണ് ഉപയോഗിക്കുന്നത്, തലയിണയുടെ അടുത്ത് ഫോൺ വെച്ചാണ് ഉറങ്ങിയിരുന്നത്, ഫോൺ പൊട്ടിത്തെറിച്ചാണ് അവരുടെ ജീവൻ നഷ്ടപ്പെട്ടത്. ഇത് ഞങ്ങൾക്ക് വളരെ സങ്കടകരമായ സമയമാണ്. ഈ സംഭവത്തിൽ സ്മാർട്ട് ഫോൺ കമ്പനിക്കാണ് എല്ലാ ഉത്തരവാദിത്വവും," യുവതിയുടെ മരുമകൻ ട്വീറ്റ് ചെയ്തു. (ചിത്രത്തിന് കടപ്പാട്- എംഡിടോക്ക്)
advertisement
advertisement