വടക്കേയറ്റത്ത് ഇക്കുറി തീ പാറും പോരാട്ടം; മൂന്നു മണ്ഡലങ്ങളിലെ സാരഥികള്‍ ഇവര്‍
Last Updated:
കാസര്‍കോട്, കണ്ണൂര്‍, വടകര മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നവർ ഇവർ
advertisement
ഇടതു കോട്ടയെന്നറിയപ്പെടുന്ന കാസർകോട് മണ്ഡലത്തിൽ ഇക്കുറി എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. സതീഷ് ചന്ദ്രനിലൂടെ മണഡലം നിലനിർത്താൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ ഉണ്ണിത്താനിലൂടെ കാസർകോട് പിടിച്ചെടുക്കാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. വോട്ടുവിഹിതം വർധിപ്പിക്കാൻ എൻഡിഎയ്ക്കായി രവീശ തന്ത്രി കുണ്ടാറും രംഗത്തിറങ്ങുന്നു.
advertisement
2014 സിറ്റിങ്ങ് എംപിയായിരുന്ന കെ സുധാകരനെ തോൽപ്പിച്ചാണ് എൽഡിഎഫിലെ പികെ ശ്രീമതി കണ്ണൂരിൽ വിജയിക്കുന്നത്. ഇക്കുറി മണ്ഡലം നിലനിർത്താൻ ശ്രീമതിയെ തന്നെ ഇടതുപക്ഷം രംഗത്തിറക്കിയപ്പോൾ നഷ്ടപ്പെട്ട മണ്ഡലം തിരിച്ച് പിടിക്കാൻ കെ സുധാകരൻ തന്നെയാണ് യുഡിഎഫിനായി ജനവിധി തേടുന്നത്. കണ്ണൂരിലെ തങ്ങളുടെ ശക്തി തെളിയിക്കാൻ എൻഡിഎയ്ക്കായി സികെ പത്മനഭനെന്ന മുതിർന്ന ബിജെപി നേതാവും മത്സര രംഗത്തുണ്ട്.
advertisement