'കോവിഡ് മാനദണ്ഡം പാലിക്കാൻ വയ്യെങ്കിൽ വരരുത്'; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഓസ്ട്രേലിയ
- Published by:Anuraj GR
- news18-malayalam
Last Updated:
നിയമങ്ങൾ പാലിച്ച് കളിക്കാൻ ഇന്ത്യക്കാർക്ക് താൽപര്യമില്ലെങ്കിൽ ഇങ്ങോട്ട് വരരുതെന്നും അവർ ആവശ്യപ്പെട്ടു. മെൽബണിൽ രണ്ടാം ടെസ്റ്റിനുശേഷം ബ്രിസ്ബേനിലെത്തിയ ഇന്ത്യൻ ടീം ക്വറന്‍റീൻ ലംഘിച്ചതായാണ് പരാതി ഉയർന്നത്.
advertisement
advertisement
advertisement
advertisement
advertisement
ആറു മാസത്തോളം ലോക്ക്ഡൌണിലായിരുന്നു ഇന്ത്യ. ഈ സമയത്ത് ഒരു ക്രിക്കറ്റ് മത്സരം പോലും ഇന്ത്യയിൽ നടത്തിയിരുന്നില്ല. കളിക്കാരെല്ലാം ക്വറന്‍റീൻ പോലെ അവരവരുടെ വീടുകളിലായിരുന്നു. അതിനുശേഷം ഐപിഎൽ സമയത്ത് ദുബായിൽ എത്തിയപ്പോഴും ഐപിഎൽ പൂർത്തിയാക്കി ഓസ്ട്രേലിയൻ പര്യടനത്തിന് തിരിക്കുമുമ്പും ക്വറന്‍റീനിൽ കഴിഞ്ഞു. സിഡ്നിയിൽ എത്തിയ ശേഷം അവിടെയും ക്വറന്‍റീനിലായിരുന്നു. ഓസ്ട്രേലിയൻ ടീമിന് ലഭിക്കുന്ന പരിഗണന ഇക്കാര്യത്തിൽ തങ്ങൾക്കും വേണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.


