ഐപിഎല്ലിലെ നിർണായക മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിന് ജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ 45 റൺസിന് ആണ് ഹൈദരാബാദ് തകർത്തത്. സീസണിലെ അവസാന മത്സരത്തിൽ 81 റൺസ് എടുത്ത ഡേവിഡ് വാർണറാണ് ഹൈദരാബാദിന് ജയം ഒരുക്കിയത്.
2/ 6
പ്ലേ ഓഫ് ബർത്തിനായുള്ള നിർണായക പോരാട്ടത്തിൽ ജയം ഹൈദരാബാദിനൊപ്പം നിന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി മുൻനിര അടിച്ചു തകർത്തു. ഓപ്പണറായെത്തിയ വൃദ്ധിമാൻ സാഹ 13 പന്തിൽ 28 റൺസെടുത്തു. മനീഷ് പാണ്ഡെ 36 റൺസെടുത്തു.
3/ 6
പക്ഷെ പഞ്ചാബിനെ പഞ്ചറാക്കിയത് സീസണിലെ അവസാന മത്സരത്തിനിറങ്ങിയ ഡേവിഡ് വാർണർ. 56 പന്തിൽ 81 റൺസെടുത്ത വാർണർ മടങ്ങുമ്പോൾ 16 ഓവറിൽ 3ന് 163. പിന്നെ നബിയും വില്യംസണുമൊക്കെ ചേർന്ന് ടീം സ്കോർ 212ലെത്തിച്ചു.
4/ 6
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. മൂന്നാം ഓവറിൽത്തന്നെ ഗെയ്ൽ വീണു. 110 റൺസാകുമ്പോഴേക്കും അഗർവാളും പൂറനുമടക്കം 5 പേർ തിരിച്ചെത്തി
5/ 6
56 പന്തിൽ 79 റൺസെടുത്ത കെ എൽ രാഹുൽ മാത്രമാണ് പഞ്ചാബ് നിരയിൽ പൊരുതിയത്. 20 ഓവറിൽ എട്ട് വിക്കറ്റിന് 167 എന്ന നിലയിൽ പഞ്ചാബിന്‍റെ പോരാട്ടം അവസാനിച്ചു. മൂന്ന് വിക്കറ്റുമായി റാഷിദ് ഖാനാണ് ഹൈദരാബാദിനുവേണ്ടി തിളങ്ങിയത്.
6/ 6
തുടർച്ചായായ മൂന്നാം തോൽവിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയേറ്റു. പത്ത് പോയിന്‍റ് മാത്രമുള്ള പഞ്ചാബ് ആറാമതാണ്. 12 പോയിന്‍റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തും.