നോബോൾ നോക്കാൻ അംപയർ; പുതിയ പരീക്ഷണം ഐപിഎല്ലിൽ
Last Updated:
നിലവിലെ അവസ്ഥയിൽ ഒരു ബാറ്റ്സ്മാൻ ഔട്ടാകുമ്പോൾ മാത്രമാണ് പന്ത് നോബോൾ ആയിരുന്നോയെന്ന് പരിശോധിക്കപ്പെടുന്നത്
advertisement
 നിലവിലെ അവസ്ഥയിൽ ഒരു ബാറ്റ്സ്മാൻ ഔട്ടാകുമ്പോൾ മാത്രമാണ് പന്ത് നോബോൾ ആയിരുന്നോയെന്ന് പരിശോധിക്കപ്പെടുന്നത്. എല്ലായ്പ്പോഴും അംപയർമാർക്ക് നോബോൾ നിരീക്ഷിക്കാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ടാണ് നോബോൾ നിരീക്ഷിക്കാനായി പ്രത്യേകം അംപയറെ നിയമിക്കുന്നത്. എന്നാൽ ഇത് തേർഡ് അംപയറോ ഫോർത്ത് അംപയറോ അല്ലെന്നാണ് ബിസിസിഐ വക്താവ് വിശദീകരിക്കുന്നത്.
advertisement
 കഴിഞ്ഞ ഐപിഎല്ലിനിടെ മുംബൈയ്ക്കെതിരായ മത്സരത്തിൽ ലസിത് മലിംഗ നോബോൾ എറിഞ്ഞത് അംപയർമാർ ശ്രദ്ധിക്കാത്തതിൽ വിമർശനവുമായി വിരാട് കോഹ്ലി രംഗത്തെത്തിയിരുന്നു. മത്സരത്തിലെ അവസാന പന്തിൽ മലിംഗയുടെ നോബോൾ അംപയർമാർ ശ്രദ്ധിക്കാതിരുന്നത് കാരണം റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിന് ജയം നിഷേധിക്കപ്പെട്ടുവെന്നായിരുന്നു കോഹ്ലിയുടെ ആരോപണം. ഇക്കാര്യം ഉൾപ്പടെ പരിഗണിച്ചാണ് പുതിയ സംവിധാനം ഏർപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചത്. അംപയറുടെ നോബോൾ തീരുമാനത്തിനെതിരെ ചെന്നൈ സൂപ്പർകിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണിയും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.



