നടരാജന്‍ എറിഞ്ഞ 17ാം ഓവറിലെ മൂന്നാം പന്തില്‍ റാണ പുറത്തായത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി. 41 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും ആറ് സിക്‌സിന്റെയും സഹായത്തോടെ 75 റണ്‍സെടുത്ത റാണയെ വാഷിങ്ടണ്‍ സുന്ദര്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഇതോടെ കൊല്‍ക്കത്ത വീണ്ടും പ്രതിരോധത്തിലായി. ആ ഓവറില്‍ 12 റണ്‍സാണ് പിറന്നത്. (Pic Credit: Sportzpics)
19-ാം ഓവറില്‍ 16 റണ്‍സ് വന്നു. ഇതോടെ അവസാന ഓവറില്‍ 32 റണ്‍സായി കൊല്‍ക്കത്തയുടെ വിജയലക്ഷ്യം. ഇതിനിടെ റിങ്കു സിങ് വെറും 27 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി നേടി.അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നേടാനായത്. ഇതോടെ സണ്‍റൈസേഴ്‌സ് വിജയം സ്വന്തമാക്കി. റിങ്കു സിങ് 31 പന്തുകളില്‍ നിന്ന് 58 റണ്‍സെടുത്തും ഉമേഷ് യാദവ് ഒരു റണ്ണെടുത്തും പുറത്താവാതെ നിന്നു. (Pic Credit: Sportzpics)
ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കാണ് സണ്‍റൈസേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ ബ്രൂക്ക് അവസാന പന്തുവരെ ക്രീസില്‍ നിന്ന് പൊരുതി. 55 പന്തുകളില്‍ നിന്ന് 12 ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 100 റണ്‍സാണ് താരം നേടിയത്. (Pic Credit: Sportzpics)