35 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 44 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ജോസ് ബട്‍ലർ 41 പന്തിൽനിന്ന് നാലു ഫോറും ഒരു സിക്സും സഹിതം നേടിയത് 40 റൺസ്. ഇവർക്കു പുറമെ രാജസ്ഥാൻ നിരയിൽ രണ്ടക്കം കണ്ടത് ദേവ്ദത്ത് പടിക്കൽ (21 പന്തിൽ 26), റിയാൻ പരാഗ് (12 പന്തിൽ 15) എന്നിവർ മാത്രം. (AP Photo)