നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ ബാറ്റർമാരുടെ വിളയാട്ടത്തിനായിരുന്നു മൊഹാലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ക്യാപ്റ്റൻ കെ എൽ രാഹുലിനെ (9 പന്തിൽ 12) മറുവശത്ത് നിർത്തി ഓപ്പണർ കെയ്ൽ മേയേഴ്സാണ് (24 പന്തിൽ 54) ആണ് ആദ്യം അടി തുടങ്ങിയത്. രണ്ടാം ഓവറിൽ അർഷ്ദീപ് സിങ്ങിനെതിരെ നാല് ഫോറടക്കം അടിച്ചാണ് മേയേഴ്സ് വെടിക്കെട്ടിന് തിരികൊളുത്തിയത്. നാല് സിക്സും ഏഴു ഫോറുമാണ് മേയേഴ്സ് അടിച്ചെടുത്തത്. (Sportzpics)
ബദോനി പുറത്തായപ്പോൾ എത്തിയ പുരാനും അതേ ഗിയറിൽ അടി തുടർന്നു. 19 പന്തിൽ 45 റൺസെടുത്ത പുരാൻ, ഒരു സിക്സും ഏഴു ഫോറും നേടി. ദീപക് ഹൂഡ (6 പന്തിൽ 11), ക്രുണാൽ പാണ്ഡ്യ (2 പന്തിൽ 5) എന്നിവർ പുറത്താകാതെ നിന്നു. അർഷ്‌ദീപ് സിങ്ങ് 4 ഓവറിൽ 54 റൺസാണ് വിട്ടുകൊടുത്തത്. കഗിസോ റബാദ 4 ഓവറിൽ 52 റൺസ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി. സാം കറൻ മൂന്ന് ഓവറിൽ 38 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും ലിയാം ലിവിങ്സ്റ്റൻ ഒരോവറിൽ 19 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി. (Sportzpics)
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലാണ് ലക്നൗ കുറിച്ചത്. 2013ൽ പൂനെ വാരിയേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടിയ 263 റൺസാണ് ഏറ്റവും ഉയർന്ന ടോട്ടൽ. ബൗണ്ടറികളുടെ എണ്ണത്തിലും ലക്നൗ ഇന്നിങ്സ് റെക്കോർഡിട്ടു. 27 ഫോറും 14 സിക്സും സഹിതം 41 ബൗണ്ടറികളാണ് ലക്നൗ ഇന്നിങ്സിൽ പിറന്നത്. 42 ബൗണ്ടറികൾ പിറന്ന 2013 ലെ ബാംഗ്ലൂർ ഇന്നിങ്സാണ് മുന്നിൽ. (Sportzpics)