Lionel Messi: ബാഴ്സയിലേക്കല്ല, ലയണൽ മെസ്സി അമേരിക്കയിലേക്ക്; ലീഗ് ക്ലബ്ബ് ഇന്റർ മയാമിയിൽ കളിക്കും
- Published by:Rajesh V
- news18-malayalam
Last Updated:
പിഎസ്ജി വിട്ട മെസ്സിയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളായിരുന്നു പ്രചരിച്ചിരുന്നത്
advertisement
advertisement
advertisement
advertisement
നാല് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 54 ദശലക്ഷം ഡോളറിന്റെ (ഏകദേശം 445 കോടി രൂപ) ഓഫറാണ് മയാമി, മെസ്സിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിട്ട മെസ്സിക്കായി സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാല്‍ വമ്പന്‍ ഓഫറുമായി രംഗത്തുണ്ടായിരുന്നു. അല്‍ ഹിലാല്‍ ഏകദേശം 3270 കോടി രൂപയാണ് മെസ്സിക്കായി വാഗ്ദാനം ചെയ്തത്.
advertisement
പിന്നാലെ ബാഴ്സലോണയും താരത്തിനായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മെസ്സിയുടെ പിതാവും ഫുട്‌ബോള്‍ ഏജന്റുമായ യോര്‍ഗെ മെസ്സി ബാഴ്‌സലോണ പ്രസിഡന്റ് യൊഹാന്‍ ലാപോര്‍ട്ടെയുമായി ചര്‍ച്ചനടത്തി. മെസ്സി ബാഴ്‌സലോണയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം യോര്‍ഗെ മെസ്സി പ്രതികരിക്കുകയും ചെയ്തിരുന്നു.
advertisement
പക്ഷേ മെസ്സിക്കു മുമ്പില്‍ ഒരു ഓഫര്‍ വെയ്ക്കാന്‍ ബാഴ്സയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ലാ ലിഗയിലെ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ (എഫ്എഫ്പി) ചട്ടങ്ങളാണ് ഇതുവരെ ബാഴ്‌സയ്ക്കും മെസ്സിക്കും മുന്നില്‍ തടസ്സമായി നിന്നിരുന്നത്. പ്രധാനമായും ക്ലബ്ബുകള്‍ വരവില്‍ കവിഞ്ഞ തുക ചെലവഴിച്ച് പാപ്പരാകുന്നത് തടയാനുള്ള നിയമങ്ങളാണിവ.
advertisement