ടെഹ്റാൻ: ഇറാനിലെ തെഹ്റാനിൽ ഉക്രൈൻ യാത്രാവിമാനം തകർന്ന് 176 പേർ കൊല്ലപ്പെട്ടു. വിമാനം അബദ്ധത്തിൽ ഇറാൻ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ഉക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിന് യന്ത്ര തകരാർ ഉണ്ടായിരുന്നുവെന്ന ഇറാന്റെ ആരോപണം ഉക്രൈൻ വിമാനക്കമ്പനി നിഷേധിച്ചു.
advertisement
2/4
ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ആറാം മിനിറ്റിൽ സ്ഫോടന ശബ്ദത്തോടെ വിമാനം നിലംപതിക്കുകയായിരുന്നു. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈന്റെ അന്താരാഷ്ട്ര വിമാന കമ്പനിയുടേതാണ് തകർന്ന ബോയിംഗ് 737 വിമാനം.
advertisement
3/4
വിമാനം യന്ത്ര തകരാർ കാരണമാണ് തകർന്നതെന്ന ഇറാന്റെ വാദം വിമാനക്കമ്പനി നിഷേധിച്ചു. വിമാനത്തിന് രണ്ടു ദിവസം മുൻപും സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നുവെന്ന് ഉക്രൈൻ എയർലൈൻസ് വിശദീകരിച്ചു. മൂന്നുവർഷം മാത്രമാണ് വിമാനത്തിന്റെ പഴക്കം.
advertisement
4/4
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഇറാൻ സ്ഥിരികരീച്ചു. 82 ഇറാൻകാരും 63 കാനഡക്കാരും 11 ഉക്രെയ്ൻകാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഇറാഖിലെ യു എസ് വ്യോമതാവളങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെ തെഹ്റാനിലുണ്ടായ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് വ്യോമയാന വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു.
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.
ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.
ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.